1 Timothy 6:12 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിശ്വാസത്തിന്‍റെ നല്ല പോര്‍ പൊരുതുക; അനശ്വരജീവനെ മുറുകെപ്പിടിക്കുകയും ചെയ്യുക. അതിനുവേണ്ടിയാണ് നീ വിളിക്കപ്പെട്ടത്. അനേകം സാക്ഷികളുടെ മുമ്പാകെ നീ ആ വിശ്വാസം സ്പഷ്ടമായി ഏറ്റുപറയുകയും ചെയ്തിട്ടുള്ളതാണല്ലോ.
Malayalam (ERV) WBTC Bible
ഓട്ട മത്സരത്തില്‍ ഓടുന്നതു പോലെയാണ് നിങ്ങളുടെ വിശ്വാസം കാത്തു സൂക്ഷിക്കുന്നത്. ആ ഓട്ടത്തില്‍ വിജയം നേടുന്നതി നായി ഏറ്റവും കഠിനമായി ശ്രമിക്കുക. എന്നേക്കും തുടരുന്ന ആ ജീവിതം നിനക്കു കിട്ടിയെന്ന് തീര്‍ച്ചപ്പെടുത്തുക. ആ ജീവിതം കിട്ടുവാന്‍ നീ വിളിക്കപ്പെട്ടു. ക്രിസ്തുവിനെപ്പറ്റിയുള്ള ആ മഹാ സത്യം നീ പലരും ശ്രദ്ധിക്കുമാറ് ഏറ്റു പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊൾക; അതിന്നായി നീ വിളിക്കപ്പെട്ടു അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചുവല്ലോ.
Malayalam 1992 MBSI
നീ നിഷ്കളങ്കനും നിരപവാദ്യനുമായി ഈ കല്പന നമ്മുടെ കര്‍ത്താവായ യേശുവിന്റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളേണം
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊള്ളുക; അതിനായി നീ വിളിക്കപ്പെട്ട് അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സാക്ഷ്യം വഹിച്ചുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിശ്വാസത്തിന്‍റെ നല്ല പോര്‍ പൊരുതുക; നിത്യജീവനെ പിടിച്ചുകൊള്‍ക; അതിനായി നീ വിളിക്കപ്പെട്ട് അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചുവല്ലോ.
Malayalam Bible POC-ML 2013
വിശ്വാസത്തിന്റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ മുറുകെപ്പിടിക്കുകയും ചെയ്യുക. ഇതിലേക്കാണല്ലോ നീ വിളിക്കപ്പെട്ടിരിക്കുന്നത്. അനേകം സാക്ഷികളുടെ മുമ്പാകെ നീ ഇതു ദൃഢമായി ഏറ്റുപറഞ്ഞിട്ടുള്ളതാണല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിശ്വാസത്തിന്റെ നല്ല യുദ്ധംചെയ്യുക. നിത്യജീവനെ മുറുകെപ്പിടിക്കുക; അതിനായി നീ വിളിക്കപ്പെടുകയും അനേകസാക്ഷികളുടെമുമ്പിൽ ആ കാര്യം ഏറ്റുപറയുകയും ചെയ്തിട്ടുണ്ടല്ലോ.