1 Timothy 6:13 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എല്ലാറ്റിനും ജീവന്‍ നല്‌കുന്ന ദൈവത്തിന്‍റെ മുമ്പാകെയും, പൊന്തിയൊസ് പീലാത്തോസിന്‍റെ മുമ്പില്‍ തന്‍റെ വിശ്വാസം സ്പഷ്ടമായി ഏറ്റു പറഞ്ഞ ക്രിസ്തുയേശുവിന്‍റെ മുമ്പാകെയും ഞാന്‍ നിന്നോട് അധികാരപൂര്‍വം ആവശ്യപ്പെടുന്നു.
Malayalam (ERV) WBTC Bible
ദൈവത്തിന്‍റെയും ക്രിസ്തുയേശുവിന്‍റെയും മുന്പാകെ ഞാന്‍ നിനക്കൊരു കല്പന തരുന്നു. പൊന്തിയൊസ് പീലാത്തൊസിന്‍റെ മുന്പാകെ അതേ മഹാസത്യം ഏറ്റുപറഞ്ഞവനാണ് യേശുക്രിസ്തു. എല്ലാറ്റിനും ജീവന്‍ പകരുന്നവനാണ് ദൈവം. ഇപ്പോള്‍ ഞാന്‍ നിന്നോടു പറയുന്നു:
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ നിഷ്കളങ്കനും നിരപവാദ്യനുമായി ഈ കല്പന നമ്മുടെ കർത്താവായ യേശുവിന്റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളേണം
Malayalam 1992 MBSI
എന്നിങ്ങനെ സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും പൊന്തിയൊസ് പീലാത്തൊസിന്റെ മുമ്പില്‍ നല്ല സ്വീകാരം കഴിച്ച ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു ഞാന്‍ നിന്നോടു ആജ്ഞാപിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ നിഷ്കളങ്കനും യാതൊരു അപവാദവും ഏൽക്കാത്തവനായി ഈ കല്പന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളണം
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ നിഷ്കളങ്കനും നിരപവാദ്യനുമായി ഈ കല്പന നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളേണം എന്നിങ്ങനെ
Malayalam Bible POC-ML 2013
എല്ലാറ്റിനും ജീവന്‍ നല്‌കുന്ന ദൈവത്തിന്റെയും, പന്തിയോസ്‌ പീലാത്തോസിന്റെ മുമ്പില്‍ സത്യത്തിനു സാക്ഷ്യം നല്‌കിയ യേശുക്രിസ്‌തുവിന്റെയും സന്നിധിയില്‍ നിന്നോടു ഞാന്‍ കല്‌പിക്കുന്നു,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സകലത്തിനും ജീവൻ നൽകുന്ന ദൈവത്തെയും പൊന്തിയോസ് പീലാത്തോസിന്റെ മുമ്പിൽ ഉത്തമവിശ്വാസപ്രഖ്യാപനം നടത്തിയ ക്രിസ്തുയേശുവിനെയും സാക്ഷിയാക്കി ഞാൻ നിന്നോട് ആജ്ഞാപിക്കുന്നത്: