2 Chronicles 10:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേലിന്‍റെ ഉത്തരപ്രദേശത്തുള്ള ഗോത്രക്കാര്‍ യെരോബെയാമിനെ ആളയച്ചു വരുത്തി. അവര്‍ അയാളോടൊപ്പം രെഹബെയാമിന്‍റെ അടുക്കല്‍ വന്നു പറഞ്ഞു:
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ആളയച്ചു അവനെ വിളിപ്പിച്ചു; യൊരോബെയാമും എല്ലായിസ്രായേലും വന്നു രെഹബെയാമിനോടു:
Malayalam 1992 MBSI
അവര്‍ ആളയച്ചു അവനെ വിളിപ്പിച്ചു; യൊരോബെയാമും എല്ലായിസ്രായേലും വന്നു രെഹബെയാമിനോടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ആളയച്ച് അവനെ വിളിപ്പിച്ചു; യൊരോബെയാമും യിസ്രായേൽജനവും വന്ന് രെഹബെയാമിനോട്:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ആളയച്ച് അവനെ വിളിപ്പിച്ചു; യൊരോബെയാമും എല്ലാ യിസ്രായേലും വന്നു രെഹബെയാമിനോട്:
Malayalam Bible POC-ML 2013
അവര്‍ അവനെ ആള യച്ചു വരുത്തി. ജറോബോവാമും ഇസ്രായേല്‍ ജനവും റഹോബോവാമിന്‍െറ അടുത്തുവന്നു പറഞ്ഞു;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനാൽ ഇസ്രായേൽ പ്രഭുക്കന്മാർ യൊരോബെയാമിനെ വിളിച്ചുവരുത്തി; അദ്ദേഹവും ഇസ്രായേല്യർ എല്ലാവരുംകൂടി രെഹബെയാമിന്റെ അടുക്കലെത്തി ഇപ്രകാരം ഉണർത്തിച്ചു: