2 Chronicles 11:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉത്തരദേശമായ ഇസ്രായേലിന്‍റെ എല്ലാ ഭാഗങ്ങളില്‍നിന്നും പുരോഹിതന്മാരും ലേവ്യരും രെഹബെയാമിന്‍റെ അടുക്കല്‍ വന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എല്ലായിസ്രായേലിലും ഉള്ള പുരോഹിതന്മാരും ലേവ്യരും സകലദിക്കുകളിൽനിന്നും അവന്റെ അടുക്കൽ വന്നുചേർന്നു.
Malayalam 1992 MBSI
യൊരോബെയാമും പുത്രന്മാരും ലേവ്യരെ യഹോവയുടെ പൌരോഹിത്യത്തില്‍നിന്നു നീക്കിക്കളഞ്ഞു, താന്‍ ഉണ്ടാക്കിയ പൂജാഗിരികള്‍ക്കും മേഷവിഗ്രഹങ്ങള്‍ക്കും കാളകൂട്ടികള്‍ക്കും വേറെ പുരോഹിതന്മാരെ നിയമിച്ചതുകൊണ്ടു,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേലിന്റെ എല്ലാ പ്രദേശങ്ങളിലുമുള്ള പുരോഹിതന്മാരും ലേവ്യരും അവന്റെ അടുക്കൽ വന്നുചേർന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എല്ലാ യിസ്രായേലിലും ഉള്ള പുരോഹിതന്മാരും ലേവ്യരും സകല ദിക്കുകളിൽനിന്നും അവന്‍റെ അടുക്കൽ വന്നുചേര്‍ന്നു.
Malayalam Bible POC-ML 2013
ഇസ്രായേലിന്‍െറ വിവിധ ഭാഗങ്ങളില്‍ വസിച്ചിരുന്ന പുരോഹിതന്‍മാരും ലേവ്യരും റഹോബോവാമിന്‍െറ അടുക്കല്‍ അഭയംതേടി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേലിൽ എല്ലായിടത്തുനിന്നുമുള്ള പുരോഹിതന്മാരും ലേവ്യരും രെഹബെയാമിന്റെ പക്ഷംചേർന്നു.