2 Chronicles 12:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ സ്വയം എളിമപ്പെട്ടതു കണ്ടപ്പോള്‍ അവിടുന്നു ശെമയ്യാപ്രവാചകനോടു പറഞ്ഞു: “അവര്‍ സ്വയം വിനയപ്പെടുത്തിയതിനാല്‍ ഞാന്‍ അവരെ നശിപ്പിക്കുകയില്ല; അവര്‍ക്ക് അല്പം മോചനം നല്‌കും. ഞാന്‍ എന്‍റെ ക്രോധം ശീശക്കിലൂടെ യെരൂശലേമില്‍ ചൊരിയുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ തങ്ങളെത്തന്നേ താഴ്ത്തി എന്നു യഹോവ കണ്ടപ്പോൾ യഹോവയുടെ അരുളപ്പാടു ശെമയ്യാവിന്നു ഉണ്ടായതു എന്തെന്നാൽ: അവർ തങ്ങളെത്തന്നേ താഴ്ത്തിയിരിക്കയാൽ ഞാൻ അവരെ നശിപ്പിക്കാതെ അവർക്കു ഒരുവിധം രക്ഷ നല്കും; എന്റെ കോപം ശീശക്ക് മുഖാന്തരം യെരൂശലേമിന്മേൽ ചൊരികയുമില്ല.
Malayalam 1992 MBSI
അവര്‍ തങ്ങളെത്തന്നേ താഴ്ത്തി എന്നു യഹോവ കണ്ടപ്പോള്‍ യഹോവയുടെ അരുളപ്പാടു ശെമയ്യാവിന്നു ഉണ്ടായതു എന്തെന്നാല്‍അവര്‍ തങ്ങളെത്തന്നേ താഴ്ത്തിയിരിക്കയാല്‍ ഞാന്‍ അവരെ നശിപ്പിക്കാതെ അവര്‍ക്കും ഒരുവിധം രക്ഷ നലകും; എന്റെ കോപം ശീശക് മുഖാന്തരം യെരൂശലേമിന്മേല്‍ ചൊരികയുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ തങ്ങളെത്തന്നേ താഴ്ത്തി എന്ന് യഹോവ കണ്ടപ്പോൾ യഹോവയുടെ അരുളപ്പാട് ശെമയ്യാവിന് ഉണ്ടായത് എന്തെന്നാൽ: “അവർ തങ്ങളെത്തന്നേ താഴ്ത്തിയിരിക്കയാൽ ഞാൻ അവരെ നശിപ്പിക്കാതെ അവർക്ക് അൽപ്പം വിടുതൽ നല്കും; എന്റെ കോപം ശീശക്ക് മുഖാന്തരം യെരൂശലേമിന്മേൽ ചൊരികയുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ തങ്ങളെത്തന്നെ താഴ്ത്തി എന്നു യഹോവ കണ്ടപ്പോള്‍ യഹോവയുടെ അരുളപ്പാടു ശെമയ്യാവിന് ഉണ്ടായത് എന്തെന്നാൽ: അവര്‍ തങ്ങളെത്തന്നെ താഴ്ത്തിയിരിക്കയാൽ ഞാന്‍ അവരെ നശിപ്പിക്കാതെ അവര്‍ക്ക് ഒരുവിധം രക്ഷ നല്കും; എന്റെ കോപം ശീശക് മുഖാന്തരം യെരൂശലേമിന്മേൽ ചൊരികയുമില്ല.
Malayalam Bible POC-ML 2013
അവര്‍ എളിമപ്പെട്ടു എന്നു കണ്ട് കര്‍ത്താവ് ഷെമായായോട് അരുളിച്ചെയ്‌തു: അവര്‍ തങ്ങളെത്തന്നെതാഴ്‌ത്തി; ഇനി ഞാന്‍ അവരെ നശിപ്പിക്കുകയില്ല. ഞാന്‍ അവര്‍ക്കു മോചനം നല്‍കും; ജറുസലെമിന്‍െറ മേല്‍ എന്‍െറ ക്രോധം ഷീഷാക്കുവഴി ചൊരിയുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുടെ ഹൃദയനിലയ്ക്കു വ്യത്യാസം വന്നു എന്ന് യഹോവ കണ്ടപ്പോൾ യഹോവയുടെ ഈ അരുളപ്പാടു ശെമയ്യാവിനുണ്ടായി: “അവർ തന്നെത്താൻ വിനയപ്പെട്ടതിനാൽ ഞാനവരെ നശിപ്പിച്ചുകളയുകയില്ല; ഞാനവർക്കു വേഗംതന്നെ മോചനം നൽകും. ശീശക്കിലൂടെ ഞാൻ എന്റെ ഉഗ്രകോപം ജെറുശലേമിന്മേൽ ചൊരിയുകയില്ല.