2 Chronicles 13:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അദ്ദേഹം യെരൂശലേമില്‍ മൂന്നു വര്‍ഷം ഭരിച്ചു. ഗിബെയായിലെ ഊരീയേലിന്‍റെ പുത്രി മീഖായാ ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്. അബീയായും യെരോബെയാമും തമ്മില്‍ യുദ്ധമുണ്ടായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ മൂന്നു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു മീഖായാ എന്നു പേർ; അവൾ ഗിബെയക്കാരനായ ഊരീയേലിന്റെ മകൾ. അബീയാവിന്നും യൊരോബെയാമിന്നും തമ്മിൽ യുദ്ധം ഉണ്ടായി.
Malayalam 1992 MBSI
അവന്‍ മൂന്നു സംവത്സരം യെരൂശലേമില്‍ വാണു. അവന്റെ അമ്മെക്കു മീഖായാ എന്നു പേര്‍; അവള്‍ ഗിബെയക്കാരനായ ഊരീയേലിന്റെ മകള്‍. അബീയാവിന്നും യൊരോബെയാമിന്നും തമ്മില്‍ യുദ്ധം ഉണ്ടായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ മൂന്നു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്ക് മീഖായാ എന്നു പേർ; അവൾ ഗിബെയക്കാരനായ ഊരീയേലിന്റെ മകൾ. അബീയാവിനും യൊരോബെയാമിനും തമ്മിൽ യുദ്ധം ഉണ്ടായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ മൂന്നു സംവത്സരം യെരൂശലേമിൽ വാണു. അവന്‍റെ അമ്മയ്ക്കു മീഖായാ എന്നു പേര്‍; അവള്‍ ഗിബെയക്കാരനായ ഊരീയേലിന്‍റെ മകള്‍. അബീയാവിനും യൊരോബെയാമിനും തമ്മിൽ യുദ്ധമുണ്ടായി.
Malayalam Bible POC-ML 2013
അവന്‍ ജറുസലെമില്‍ മൂന്നു വര്‍ഷം ഭരിച്ചു. ഗിബെയായിലെ ഊറിയേലിന്‍െറ മകള്‍ മിക്കായാ ആയിരുന്നു അവന്‍െറ അമ്മ. അബിയായും ജറോബോവാമും തമ്മില്‍യുദ്‌ധം നടന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം ജെറുശലേമിൽ മൂന്നുവർഷം ഭരണംനടത്തി. അദ്ദേഹത്തിന്റെ അമ്മയുടെ പേര് മയഖാ എന്നായിരുന്നു. അവൾ ഗിബെയാക്കാരനായ ഊരിയേലിന്റെ മകളായിരുന്നു. അബീയാമും യൊരോബെയാമുംതമ്മിൽ യുദ്ധമുണ്ടായി.