2 Chronicles 13:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇപ്പോള്‍ നിങ്ങള്‍ക്കു സംഖ്യാബലം ഉണ്ട്. യെരോബെയാം നിര്‍മ്മിച്ചുതന്ന പൊന്‍കാളക്കുട്ടികള്‍ ദൈവങ്ങളായും ഉണ്ട്. അതിനാല്‍ ദാവീദിന്‍റെ സന്തതികള്‍ക്ക് നല്‌കിയിരിക്കുന്ന രാജത്വത്തോട് എതിര്‍ത്തു നില്‌ക്കാമെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ ഇപ്പോൾ ദാവീദിന്റെ പുത്രന്മാരുടെ കൈവശമുള്ള യഹോവയുടെ രാജത്വത്തോടു എതിർത്തുനില്പാൻ വിചാരിക്കുന്നു; നിങ്ങൾ വലിയോരു സമൂഹം തന്നേ; യൊരോബെയാം നിങ്ങൾക്കു ദൈവമായിട്ടു ഉണ്ടാക്കിയ പൊൻകാളക്കുട്ടികളും നിങ്ങളോടുകൂടെ ഉണ്ടല്ലോ.
Malayalam 1992 MBSI
നിങ്ങള്‍ ഇപ്പോള്‍ ദാവീദിന്റെ പുത്രന്മാരുടെ കൈവശമുള്ള യഹോവയുടെ രാജത്വത്തോടു എതിര്‍ത്തുനില്പാന്‍ വിചാരിക്കുന്നു; നിങ്ങള്‍ വലിയോരു സമൂഹം തന്നേ; യൊരോബെയാം നിങ്ങള്‍ക്കു ദൈവമായിട്ടു ഉണ്ടാക്കിയ പൊന്‍ കാളകൂട്ടികളും നിങ്ങളോടുകൂടെ ഉണ്ടല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ ഇപ്പോൾ ദാവീദിന്റെ പുത്രന്മാരുടെ കൈവശമുള്ള യഹോവയുടെ രാജത്വത്തോട് എതിർത്തുനില്പാൻ വിചാരിക്കുന്നു; നിങ്ങൾ വലിയോരു സമൂഹം തന്നേ; യൊരോബെയാം നിങ്ങൾക്ക് ദൈവമായി ഉണ്ടാക്കിയ പൊൻകാളക്കുട്ടികളും നിങ്ങളോടു കൂടെ ഉണ്ടല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ ഇപ്പോള്‍ ദാവീദിന്റെ പുത്രന്മാരുടെ കൈവശമുള്ള യഹോവയുടെ രാജത്വത്തോട് എതിര്‍ത്തുനില്പാന്‍ വിചാരിക്കുന്നു; നിങ്ങള്‍ വലിയൊരു സമൂഹം തന്നെ; യൊരോബെയാം നിങ്ങള്‍ക്കു ദൈവമായിട്ട് ഉണ്ടാക്കിയ പൊന്‍കാളക്കുട്ടികളും നിങ്ങളോടുകൂടെ ഉണ്ടല്ലോ.
Malayalam Bible POC-ML 2013
നിങ്ങള്‍ക്ക് സംഖ്യാബലം ഉണ്ട്. ജറോബോവാം ഉണ്ടാക്കിത്തന്ന പൊന്‍കാളക്കുട്ടികള്‍ ദൈവങ്ങളായും ഉണ്ട്. തന്നിമിത്തം ദാവീദിന്‍െറ സന്തതിക്കു നല്‍കിയിരിക്കുന്ന രാജത്വത്തോടു ചെറുത്തുനില്‍ക്കാമെന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“യഹോവയുടെ രാജ്യം ഇതാ ദാവീദിന്റെ പിൻഗാമികളുടെ കൈവശമിരിക്കുന്നു. നിങ്ങൾ അതിനെ ചെറുത്തുനിൽക്കുന്നു. നിങ്ങൾ തീർച്ചയായും ഒരു വിപുലസൈന്യംതന്നെ. നിങ്ങൾക്കു ദേവന്മാരായിരിക്കാൻ യൊരോബെയാം ഉണ്ടാക്കിത്തന്ന സ്വർണക്കാളക്കിടാങ്ങളും നിങ്ങളോടുകൂടെയുണ്ട്.