2 Chronicles 14:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സമാധാനം നിലനിന്നിരുന്നതിനാല്‍ പട്ടണങ്ങള്‍ പണിതു കോട്ടകെട്ടി ഉറപ്പിക്കുന്നതിനു സാധിച്ചു; സര്‍വേശ്വരന്‍ സമാധാനം നല്‌കിയിരുന്നതിനാല്‍ അദ്ദേഹത്തിന്‍റെ ഭരണകാലത്തു യുദ്ധമുണ്ടായില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ അവന്നു വിശ്രമം നല്കിയതുകൊണ്ടു ദേശത്തിന്നു സ്വസ്ഥത ഉണ്ടാകയാലും ആ സംവത്സരങ്ങളിൽ അവന്നു യുദ്ധം ഇല്ലായ്കയാലും അവൻ യെഹൂദയിൽ ഉറപ്പുള്ള പട്ടണങ്ങളെ പണിതു.
Malayalam 1992 MBSI
യഹോവ അവന്നു വിശ്രമം നല്കിയതുകൊണ്ടു ദേശത്തിന്നു സ്വസ്ഥത ഉണ്ടാകയാലും ആ സംവത്സരങ്ങളില്‍ അവന്നു യുദ്ധം ഇല്ലായ്കയാലും അവന്‍ യെഹൂദയില്‍ ഉറപ്പുള്ള പട്ടണങ്ങളെ പണിതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ അവന് വിശ്രമം നല്കിയതുകൊണ്ട് ദേശത്ത് സ്വസ്ഥത ഉണ്ടാകയാലും ആ സംവത്സരങ്ങളിൽ അവന് യുദ്ധം ഇല്ലായ്കയാലും അവൻ യെഹൂദയിൽ ഉറപ്പുള്ള പട്ടണങ്ങൾ പണിതു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ അവനു വിശ്രമം നല്കിയതുകൊണ്ടു ദേശത്തിനു സ്വസ്ഥത ഉണ്ടാകയാലും ആ സംവത്സരങ്ങളിൽ അവനു യുദ്ധം ഇല്ലായ്കയാലും അവന്‍ യെഹൂദായിൽ ഉറപ്പുള്ള പട്ടണങ്ങളെ പണിതു.
Malayalam Bible POC-ML 2013
രാജ്യത്തു സമാധാനമുണ്ടായിരുന്നതിനാല്‍, യൂദായിലെ പല നഗരങ്ങളും അവന്‍ ബല വത്താക്കി. കര്‍ത്താവു സ്വസ്‌ഥത നല്‍കിയതിനാല്‍, ആ കാലത്ത്‌യുദ്‌ധം വേണ്ടിവന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദേശത്തു സമാധാനം നിലനിന്നിരുന്നകാലത്ത് യെഹൂദ്യയിൽ കോട്ടകെട്ടി ബലപ്പെടുത്തിയ നഗരങ്ങൾ അദ്ദേഹം നിർമിച്ചു. യഹോവ അദ്ദേഹത്തിനു സ്വസ്ഥത നൽകിയിരുന്നു. അതിനാൽ ആ വർഷങ്ങളിൽ ആരും അദ്ദേഹവുമായി യുദ്ധത്തിലേർപ്പെട്ടില്ല.