2 Chronicles 15:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ ആസയുടെ കൂടെ ഉണ്ടെന്ന് എഫ്രയീം, മനശ്ശെ, ശിമെയോന്‍ എന്നീ ഗോത്രങ്ങളില്‍പ്പെട്ട അനേകം ആളുകള്‍ മനസ്സിലാക്കുകയും അവര്‍ ഇസ്രായേലില്‍നിന്നു വന്ന് ആസയുടെ ദേശത്തു പാര്‍ക്കുകയും ചെയ്തു. അവരെയും യെഹൂദ്യരെയും ബെന്യാമീന്യരെയും ആസ വിളിച്ചുകൂട്ടി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവൻ എല്ലായെഹൂദ്യരെയും ബെന്യാമീന്യരെയും എഫ്രയീമിൽനിന്നും മനശ്ശെയിൽനിന്നും ശിമേയോനിൽനിന്നും അവരുടെ അടുക്കൽ വന്നുപാർക്കുന്നവരെയും കൂട്ടിവരുത്തി; അവന്റെ ദൈവമായ യഹോവ അവനോടുകൂടെയുണ്ടു എന്നു കണ്ടിട്ടു യിസ്രായേലിൽനിന്നു അനേകർ വന്നു അവനോടു ചേർന്നു.
Malayalam 1992 MBSI
പിന്നെ അവന്‍ എല്ലായെഹൂദ്യരെയും ബെന്യാമീന്യരെയും എഫ്രയീമില്‍നിന്നും മനശ്ശെയില്‍ നിന്നും ശിമേയോനില്‍നിന്നും അവരുടെ അടുക്കല്‍ വന്നുപാര്‍ക്കുംന്നവരെയും കൂട്ടിവരുത്തി; അവന്റെ ദൈവമായ യഹോവ അവനോടുകൂടെയുണ്ടു എന്നു കണ്ടിട്ടു യിസ്രായേലില്‍നിന്നു അനേകര്‍ വന്നു അവനോടു ചേര്‍ന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ അവൻ യെഹൂദ്യരെയും, ബെന്യാമീന്യരെയും, എഫ്രയീമിൽനിന്നും മനശ്ശെയിൽനിന്നും ശിമേയോനിൽ നിന്നും അവരുടെ അടുക്കൽ വന്നുപാർക്കുന്നവരെയും കൂട്ടിവരുത്തി; ദൈവമായ യഹോവ അവനോടുകൂടെയുണ്ട് എന്ന് കണ്ടിട്ട് യിസ്രായേലിൽനിന്ന് അനേകർ വന്ന് അവനോട് ചേർന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവന്‍ എല്ലാ യെഹൂദ്യരെയും ബെന്യാമീന്യരെയും എഫ്രയീമിൽനിന്നും മനശ്ശെയിൽനിന്നും ശിമെയോനിൽനിന്നും അവരുടെ അടുക്കൽ വന്നു പാര്‍ക്കുന്നവരെയും കൂട്ടിവരുത്തി; അവന്‍റെ ദൈവമായ യഹോവ അവനോടുകൂടെയുണ്ട് എന്നു കണ്ടിട്ട് യിസ്രായേലിൽനിന്ന് അനേകര്‍ വന്ന് അവനോടു ചേര്‍ന്നു.
Malayalam Bible POC-ML 2013
കര്‍ത്താവ്‌ ആസായോടുകൂടെ ഉണ്ടെന്നു മനസ്‌സിലാക്കിയപ്പോള്‍ എഫ്രായിം, മനാസ്‌സെ, ശിമയോന്‍ എന്നീ ഇസ്രായേല്‍ഗോത്രങ്ങളില്‍നിന്ന്‌ അനേകര്‍ അവനോടുചേര്‍ന്ന്‌ അവന്‍െറ രാജ്യത്തു താമസമാക്കി. യൂദായ്‌ക്കും ബഞ്ചമിനും പുറമേ ഇസ്രായേലില്‍ നിന്നു കൂറുമാറി വന്നവരെയും ആസാ വിളിച്ചുകൂട്ടി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ അദ്ദേഹം സകല യെഹൂദരെയും ബെന്യാമീന്യരെയും എഫ്രയീം, മനശ്ശെ, ശിമെയോൻ എന്നീ ഗോത്രങ്ങളിൽനിന്ന് അവരുടെയിടയിൽ വന്നുപാർക്കുന്നവരെയും കൂട്ടിവരുത്തി. ദൈവമായ യഹോവ ആസാ രാജാവിനോടുകൂടെയുണ്ട് എന്നു കണ്ടിട്ട് ഇസ്രായേല്യരിൽനിന്ന് വളരെയധികം ആളുകൾ അദ്ദേഹത്തിന്റെ കൂട്ടത്തിൽ വന്നുചേർന്നിരുന്നു.