2 Chronicles 17:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഫെലിസ്ത്യരില്‍ ചിലര്‍ കാഴ്ചകളും കപ്പമായി വെള്ളിയും കൊണ്ടുവന്നു. അറബികള്‍ ഏഴായിരത്തി എഴുനൂറു ആണ്‍ചെമ്മരിയാടുകളെയും അത്രയുംതന്നെ ആണ്‍കോലാടുകളെയും സമ്മാനിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഫെലിസ്ത്യരിലും ചിലർ യെഹോശാഫാത്തിന്നു കാഴ്ചയും കപ്പമായി വെള്ളിയും കൊണ്ടുവന്നു; അരാബ്യരും അവന്നു ഏഴായിരത്തെഴുനൂറു ആട്ടുകൊറ്റനും ഏഴായിരത്തെഴുനൂറു വെള്ളാട്ടുകൊറ്റനുമുള്ള ആട്ടിൻ കൂട്ടത്തെ കൊണ്ടുവന്നു.
Malayalam 1992 MBSI
ഫെലിസ്ത്യരിലും ചിലര്‍ യെഹോശാഫാത്തിന്നു കാഴ്ചയും കപ്പമായി വെള്ളിയും കൊണ്ടുവന്നു; അരാബ്യരും അവന്നു ഏഴായിരത്തെഴുനൂറു ആട്ടുകൊറ്റനും ഏഴായിരത്തെഴുനൂറു വെള്ളാട്ടുകൊറ്റനുമുള്ള ആട്ടിന്‍ കൂട്ടത്തെ കൊണ്ടുവന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഫെലിസ്ത്യരിൽ ചിലർ യെഹോശാഫാത്തിന് കാഴ്ചയും, കരമായി വെള്ളിയും കൊണ്ടുവന്നു; അരാബ്യരും അവന് ഏഴായിരത്തെഴുനൂറ് ആട്ടുകൊറ്റന്മാരും ഏഴായിരത്തെഴുനൂറ് വെള്ളാട്ടുകൊറ്റന്മാരുമുള്ള ആട്ടിൻ കൂട്ടത്തെ കൊണ്ടുവന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഫെലിസ്ത്യരിലും ചിലര്‍ യെഹോശാഫാത്തിനു കാഴ്ചയും കപ്പമായി വെള്ളിയും കൊണ്ടുവന്നു; അരാബ്യരും അവന് ഏഴായിരത്തി എഴുനൂറ് ആട്ടുകൊറ്റനും ഏഴായിരത്തി എഴുനൂറു വെള്ളാട്ടുകൊറ്റനുമുള്ള ആട്ടിന്‍കൂട്ടത്തെ കൊണ്ടുവന്നു.
Malayalam Bible POC-ML 2013
ഫിലിസ്‌ത്യരില്‍ ചിലര്‍യഹോഷാഫാത്തിനു കാഴ്‌ചയായി ധാരാളം വെള്ളിയും മറ്റു സമ്മാനങ്ങളും കൊണ്ടു വന്നു. ഏഴായിരത്തിയെഴുനൂറു ചെമ്മരിയാടുകളെയും ഏഴായിരത്തിയെഴുനൂറു കോലാടുകളെയും അറബികള്‍ സമ്മാനിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഫെലിസ്ത്യരിൽ ചിലർ യെഹോശാഫാത്തിനു കാഴ്ചകളും കപ്പമായി വെള്ളിയും കൊണ്ടുവന്നു. അറബികൾ അദ്ദേഹത്തിന് ഏഴായിരത്തി എഴുനൂറ് കോലാട്ടുകൊറ്റന്മാരും ഏഴായിരത്തി എഴുനൂറു വെള്ളാട്ടുകൊറ്റന്മാരും അടങ്ങിയ ആട്ടിൻപറ്റത്തെ കാഴ്ചയായി സമർപ്പിച്ചു.