2 Chronicles 17:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് സര്‍വേശ്വരന്‍ അദ്ദേഹത്തിന്‍റെ രാജത്വം സുസ്ഥിരമാക്കി. യെഹൂദാനിവാസികള്‍ എല്ലാവരും അദ്ദേഹത്തിനു കാഴ്ചകള്‍ കൊണ്ടുവന്നു. അദ്ദേഹത്തിനു ധനവും മാനവും വളരെ ഉണ്ടായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ അവന്നു രാജത്വം ഉറപ്പിച്ചുകൊടുത്തു; എല്ലായെഹൂദയും യെഹോശാഫാത്തിന്നു കാഴ്ച കൊണ്ടുവന്നു; അവന്നു ധനവും മാനവും വളരെ ഉണ്ടായി.
Malayalam 1992 MBSI
യഹോവ അവന്നു രാജത്വം ഉറപ്പിച്ചു കൊടുത്തു; എല്ലായെഹൂദയും യെഹോശാഫാത്തിന്നു കാഴ്ച കൊണ്ടുവന്നു; അവന്നു ധനവും മാനവും വളരെ ഉണ്ടായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ അവന് രാജത്വം ഉറപ്പിച്ചുകൊടുത്തു; യെഹൂദാ ജനമെല്ലാം യെഹോശാഫാത്തിന് കാഴ്ച കൊണ്ടു വന്നു; അവന് വളരെ ധനവും ബഹുമാനവും ഉണ്ടായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ അവന് രാജത്വം ഉറപ്പിച്ചു കൊടുത്തു; എല്ലാ യെഹൂദായും യെഹോ ശാഫാത്തിനു കാഴ്ച കൊണ്ടുവന്നു; അവനു ധനവും മാനവും വളരെ ഉണ്ടായി.
Malayalam Bible POC-ML 2013
കര്‍ത്താവ്‌യഹോഷാഫാത്തിന്‌ രാജ്യത്തിന്‍െറ പൂര്‍ണനിയന്ത്രണം നല്‍കി. യൂദാ മുഴുവനും അവനു കാഴ്‌ചകള്‍ കൊണ്ടുവന്നു. അങ്ങനെ അവന്‍െറ ധനവും മാനവും പെരുകി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തന്മൂലം യഹോവ അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നു. അവിടന്ന് അദ്ദേഹത്തിന്റെ രാജത്വം സ്ഥിരമാക്കി. യെഹൂദാമുഴുവനും യെഹോശാഫാത്തിനു കാഴ്ചകൾ കൊണ്ടുവന്നു. അദ്ദേഹത്തിനു ധനവും മാനവും വർധിച്ചു.