2 Chronicles 17:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹോശാഫാത്ത് തന്‍റെ വാഴ്ചയുടെ മൂന്നാം വര്‍ഷം യെഹൂദാനഗരങ്ങളിലെ ജനങ്ങളെ പഠിപ്പിക്കാന്‍ ബെന്‍-ഹയീല്‍, ഓബദ്യാ, സെഖര്യാ, നെഥനയേല്‍, മീഖാ എന്നീ പ്രഭുക്കന്മാരെ അയച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ യെഹൂദാനഗരങ്ങളിൽ ഉപദേശിപ്പാനായിട്ടു ബെൻ-ഹയീൽ, ഓബദ്യാവു, സെഖര്യാവു, നെഥനയേൽ, മീഖാ എന്നീ തന്റെ പ്രഭുക്കന്മാരെയും
Malayalam 1992 MBSI
അവന്‍ തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടില്‍ യെഹൂദാനഗരങ്ങളില്‍ ഉപദേശിപ്പാനായിട്ടു ബെന്‍ -ഹയീല്‍, ഔബദ്യാവു, സെഖര്‍യ്യാവു, നെഥനയേല്‍, മീഖാ എന്നീ തന്റെ പ്രഭുക്കന്മാരെയും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ യെഹൂദാനഗരങ്ങളിൽ ഉപദേശിപ്പാനായി ബെൻ-ഹയീൽ, ഓബദ്യാവ്, സെഖര്യാവ്, നെഥനയേൽ, മീഖാ എന്നീ തന്റെ പ്രഭുക്കന്മാരെയും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ തന്‍റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ യെഹൂദാനഗരങ്ങളിൽ ഉപദേശിപ്പാനായിട്ട് ബെന്‍-ഹയീൽ, ഓബദ്യാവ്, സെഖര്യാവ്, നെഥനയേൽ, മീഖാ എന്നീ തന്‍റെ പ്രഭുക്കന്മാരെയും
Malayalam Bible POC-ML 2013
തന്‍െറ മൂന്നാം ഭരണവര്‍ഷംയഹോഷാഫാത്ത്‌ യൂദാനഗരങ്ങളില്‍ ജനങ്ങളെ പഠിപ്പിക്കാന്‍ ഉപദേഷ്‌ടാക്കളായി ബന്‍ഹായില്‍, ഒബാദിയാ, സഖറിയാ, നെത്തനേല്‍, മിഖായാ എന്നിവരെ അയച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തന്റെ ഭരണത്തിന്റെ മൂന്നാമാണ്ടിൽ അദ്ദേഹം തന്റെ പ്രഭുക്കന്മാരായ ബെൻ-ഹയീൻ, ഓബദ്യാവ്, സെഖര്യാവ്, നെഥനയേൽ, മീഖാ എന്നിവരെ യെഹൂദാനഗരങ്ങളിൽ ഉപദേഷ്ടാക്കന്മാരായി നിയോഗിച്ചു.