2 Chronicles 19:11 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരനെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും പ്രധാന പുരോഹിതനായ അമര്യായും രാജകാര്യങ്ങളിലെല്ലാം യെഹൂദാഗോത്രത്തിന്‍റെ നേതാവും ഇശ്മായേലിന്‍റെ പുത്രനുമായ സെബദ്യായും ആയിരിക്കും പരമാധികാരികള്‍. ഉദ്യോഗസ്ഥന്മാരെന്ന നിലയില്‍ ലേവ്യര്‍ നിങ്ങളെ സേവിക്കും. ധൈര്യപൂര്‍വം പ്രവര്‍ത്തിക്കുക; സര്‍വേശ്വരന്‍ നന്മ ചെയ്യുന്നവരുടെ കൂടെയുണ്ട്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതാ, മഹാപുരോഹിതനായ അമര്യാവു യഹോവയുടെ എല്ലാകാര്യത്തിലും യെഹൂദാഗൃഹത്തിന്റെ പ്രഭുവായ യിശ്മായേലിന്റെ മകൻ സെബദ്യാവു രാജാവിന്റെ എല്ലാകാര്യത്തിലും നിങ്ങൾക്കു തലവന്മാരായിരിക്കുന്നു; ലേവ്യരും ഉദ്യോഗസ്ഥന്മാരായി നിങ്ങൾക്കു ഉണ്ടു. ധൈര്യപ്പെട്ടു പ്രവർത്തിച്ചുകൊൾവിൻ; യഹോവ നല്ലവരോടുകൂടെ ഇരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇതാ, മഹാപുരോഹിതനായ അമര്യാവ് യഹോവയുടെ എല്ലാകാര്യത്തിലും, യെഹൂദാഗൃഹത്തിന്റെ പ്രഭുവായ യിശ്മായേലിന്റെ മകൻ സെബദ്യാവ് രാജാവിന്റെ എല്ലാകാര്യത്തിലും നിങ്ങൾക്ക് തലവന്മാരായിരിക്കുന്നു; ലേവ്യരും ഉദ്യോഗസ്ഥന്മാരായി നിങ്ങൾക്കുണ്ട്. ധൈര്യപ്പെട്ട് പ്രവർത്തിച്ചുകൊൾവീൻ; യഹോവ നല്ലവരോടുകൂടെ ഇരിക്കും.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതാ, മഹാപുരോഹിതനായ അമര്യാവ് യഹോവയുടെ എല്ലാ കാര്യത്തിലും യെഹൂദാഗൃഹത്തിന്‍റെ പ്രഭുവായ യിശ്മായേലിന്‍റെ മകന്‍ സെബദ്യാവ് രാജാവിന്‍റെ എല്ലാ കാര്യത്തിലും നിങ്ങള്‍ക്കു തലവന്മാരായിരിക്കുന്നു; ലേവ്യരും ഉദ്യോഗസ്ഥന്മാരായി നിങ്ങള്‍ക്ക് ഉണ്ട്. ധൈര്യപ്പെട്ടു പ്രവര്‍ത്തിച്ചുകൊള്‍വിന്‍; യഹോവ നല്ലവരോടുകൂടെ ഇരിക്കും.
Malayalam Bible POC-ML 2013
കര്‍ത്താവിനെ സംബന്‌ധിക്കുന്ന കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്‌ പ്രധാന പുരോഹിതനായ അമരിയാ ആണ്‌. രാജാവിനെ സംബന്‌ധിക്കുന്ന കാര്യങ്ങളില്‍ അന്തിമ തീരുമാനംയൂദാഭവനത്തിലെ അധിപനും ഇസ്‌മായേലിന്‍െറ മകനുമായ സെബദിയായും. ലേവ്യര്‍ നിങ്ങളുടെ സേവകരായിരിക്കും. ധൈര്യപൂര്‍വം പ്രവര്‍ത്തിക്കുവിന്‍. കര്‍ത്താവ്‌ നീതിമാന്‍െറ പക്ഷത്തായിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“യഹോവയുമായി ബന്ധമുള്ള ഏതുകാര്യത്തിലും പുരോഹിതമുഖ്യനായ അമര്യാവു നിങ്ങളുടെ മേധാവിയായിരിക്കും. രാജകാര്യസംബന്ധമായ ഏതുകാര്യത്തിലും യെഹൂദാഗോത്രത്തിന്റെ നായകനായ യിശ്മായേലിന്റെ മകൻ സെബദ്യാവായിരിക്കും നിങ്ങളുടെ മേധാവി. ലേവ്യർ നിങ്ങളുടെമുമ്പാകെ ഉദ്യോഗസ്ഥരായി സേവനം അനുഷ്ഠിക്കുന്നതാണ്. ധൈര്യപൂർവം പ്രവർത്തിക്കുക! യഹോവ, നന്മ പ്രവർത്തിക്കുന്നവരുടെ പക്ഷത്ത് ഉണ്ടായിരിക്കട്ടെ.”