2 Chronicles 19:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാവ് അവരോടു പറഞ്ഞു: “നിങ്ങള്‍ മനുഷ്യര്‍ക്കു വേണ്ടിയല്ല ദൈവത്തിനു വേണ്ടിയാണു ന്യായപാലനം നടത്തുന്നത്. അതിനാല്‍ നിങ്ങള്‍ ആലോചിച്ചു പ്രവര്‍ത്തിക്കണം. ന്യായപാലനത്തില്‍ സര്‍വേശ്വരന്‍ നിങ്ങളുടെ കൂടെയുണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ ചെയ്യുന്നതു സൂക്ഷിച്ചുകൊൾവിൻ; നിങ്ങൾ മനുഷ്യർക്കല്ല, യഹോവെക്കു വേണ്ടിയത്രേ ന്യായപാലനം ചെയ്യുന്നതു; ന്യായപാലനത്തിൽ അവൻ നിങ്ങളോടുകൂടെ ഇരിക്കുന്നു.
Malayalam 1992 MBSI
നിങ്ങള്‍ ചെയ്യുന്നതു സൂക്ഷിച്ചുകൊള്‍വിന്‍; നിങ്ങള്‍ മനുഷ്യര്‍ക്കല്ല, യഹോവേക്കു വേണ്ടിയത്രേ ന്യായപാലനം ചെയ്യുന്നതു; ന്യായപാലനത്തില്‍ അവന്‍ നിങ്ങളോടുകൂടെ ഇരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“നിങ്ങൾ ചെയ്യുന്നത് സൂക്ഷിച്ചുകൊൾവിൻ; നിങ്ങൾ മനുഷ്യർക്കല്ല, യഹോവെക്കു വേണ്ടിയത്രേ ന്യായപാലനം ചെയ്യുന്നത്; ന്യായപാലനത്തിൽ അവൻ നിങ്ങളോടുകൂടെ ഇരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ ചെയ്യുന്നതു സൂക്ഷിച്ചുകൊള്‍വിന്‍; നിങ്ങള്‍ മനുഷ്യര്‍ക്കല്ല, യഹോവയ്ക്കുവേണ്ടിയത്രേ ന്യായപാലനം ചെയ്യുന്നത്; ന്യായപാലനത്തിൽ അവന്‍ നിങ്ങളോടുകൂടെ ഇരിക്കുന്നു.
Malayalam Bible POC-ML 2013
അവര്‍ക്ക്‌ ഈ നിര്‍ദേശവും കൊടുത്തു: നിങ്ങള്‍ ശ്രദ്‌ധയുള്ളവരായിരിക്കണം. കാരണം, നിങ്ങള്‍ മനുഷ്യന്‍െറ പേരിലല്ല, കര്‍ത്താവിന്‍െറ പേരിലാണ്‌ വിധി പ്രസ്‌താവിക്കുന്നത്‌. വിധി പ്രസ്‌താവിക്കുമ്പോഴെല്ലാം അവിടുന്നു നിങ്ങളോടുകൂടെയുണ്ട്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം അവരോടു പറഞ്ഞു. “നിങ്ങൾ മനുഷ്യനുവേണ്ടിയല്ല, യഹോവയ്ക്കുവേണ്ടിയാണ് ന്യായം വിധിക്കുന്നത്. നിങ്ങൾ എപ്പോഴെങ്കിലും ഒരു തീർപ്പുകൽപ്പിക്കുമ്പോൾ യഹോവ നിങ്ങളോടുകൂടെയുണ്ട്. അതിനാൽ നിങ്ങൾ ചെയ്യുന്നതെന്തെന്ന് ശ്രദ്ധാപൂർവം പരിഗണിച്ചുകൊള്ളണം.