2 Chronicles 19:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാവ് അവരോടു ഇപ്രകാരം നിര്‍ദ്ദേശിച്ചു: “സര്‍വേശ്വരഭയത്തോടും വിശ്വസ്തതയോടും പൂര്‍ണഹൃദയത്തോടും കൂടി നിങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കുവിന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ യെരൂശലേമിൽ മടങ്ങിവന്നു. അവൻ അവരോടു കല്പിച്ചതു എന്തെന്നാൽ: നിങ്ങൾ യഹോവാഭയത്തോടും വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടെ ഇങ്ങനെ പ്രവർത്തിച്ചുകൊള്ളേണം.
Malayalam 1992 MBSI
അതതു പട്ടണത്തില്‍ പാര്‍ക്കുംന്ന നിങ്ങളുടെ സഹോദരന്മാര്‍ വിവിധരക്തപാതകങ്ങളെയും ന്യായപ്രമാണത്തെയും കല്പനയെയും ചട്ടങ്ങളെയും വിധികളെയും സംബന്ധിച്ചു ഏതൊരു വ്യവഹാരവും നിങ്ങളുടെ മുമ്പാകെ കൊണ്ടുവന്നാല്‍, അവര്‍ യഹോവയോടു അകൃത്യം ചെയ്തിട്ടു നിങ്ങളുടെമേലും നിങ്ങളുടെ സഹോദരന്മാരുടെമേലും ക്രോധം വരാതിരിക്കേണ്ടതിന്നു നിങ്ങള്‍ അവര്‍ക്കും ബുദ്ധിയുപദേശിച്ചുകൊടുക്കേണം; നിങ്ങള്‍ കുറ്റക്കാരാകാതിരിക്കേണ്ടതിന്നു അങ്ങനെ ചെയ്തുകൊള്‍വിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ യെരൂശലേമിൽ മടങ്ങിവന്നു. അവൻ അവരോട് കല്പിച്ചതെന്തെന്നാൽ: “നിങ്ങൾ ദൈവ ഭയത്തോടും, വിശ്വസ്തതയോടും, ഏകാഗ്രഹൃദയത്തോടും കൂടെ പ്രവർത്തിച്ചുകൊള്ളേണം.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അവരോട് കല്പിച്ചതെന്തെന്നാൽ: നിങ്ങള്‍ യഹോവാഭയത്തോടും വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ ഇങ്ങനെ പ്രവര്‍ത്തിച്ചുകൊള്ളേണം.
Malayalam Bible POC-ML 2013
അവിടെയായിരുന്നു അവരുടെ ആസ്‌ഥാനം. അവന്‍ അവരോടു നിര്‍ദേശിച്ചു: ദൈവഭയത്തോടും വിശ്വസ്‌തയോടും പൂര്‍ണഹൃദയത്തോടും കൂടി നിങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർക്ക് അദ്ദേഹം ഈ കൽപ്പന നൽകി: “നിങ്ങൾ വിശ്വസ്തതയോടും പൂർണഹൃദയത്തോടും യഹോവാഭക്തിയോടുംകൂടി നിങ്ങളുടെ കർത്തവ്യം നിറവേറ്റണം.