2 Chronicles 2:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദേവദാരുവും സരളമരവും ചന്ദനവും കൂടി ലെബാനോനില്‍നിന്ന് അയച്ചുതരണം. അങ്ങയുടെ അവിടെയുള്ള മരംവെട്ടുകാര്‍ സമര്‍ഥരാണെന്ന് എനിക്കറിയാം. എന്‍റെ ജോലിക്കാര്‍ അങ്ങയുടെ ജോലിക്കാരോടൊപ്പം പണിചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ലെബാനോനിൽനിന്നു ദേവദാരുവും സരളമരവും ചന്ദനവും കൂടെ എനിക്കു അയച്ചുതരേണം; നിന്റെ വേലക്കാർ ലെബാനോനിൽ മരംവെട്ടുവാൻ സമർത്ഥന്മാരെന്നു എനിക്കറിവുണ്ടു; എനിക്കു വേണ്ടുവോളം മരം ശേഖരിപ്പാൻ എന്റെ വേലക്കാർ നിന്റെ വേലക്കാരോടുകൂടെ ഇരിക്കും.
Malayalam 1992 MBSI
ലെബാനോനില്‍നിന്നു ദേവദാരുവും സരളമരവും ചന്ദനവും കൂടെ എനിക്കു അയച്ചുതരേണം; നിന്റെ വേലക്കാര്‍ ലെബാനോനില്‍ മരംവെട്ടുവാന്‍ സമര്‍ത്ഥന്മാരെന്നു എനിക്കറിവുണ്ടു; എനിക്കു വേണ്ടുവോളം മരം ശേഖരിപ്പാന്‍ എന്റെ വേലക്കാര്‍ നിന്റെ വേലക്കാരോടുകൂടെ ഇരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ലെബാനോനിൽനിന്ന് ദേവദാരുവും സരളമരവും ചന്ദനവും കൂടെ എനിക്ക് അയച്ചുതരേണം; നിന്റെ വേലക്കാർ മരംവെട്ടുവാൻ സമർത്ഥന്മാരെന്ന് എനിക്കറിയാം; എനിക്കു വേണ്ടുവോളം മരം ശേഖരിപ്പാൻ എന്റെ വേലക്കാർ നിന്റെ വേലക്കാരോടുകൂടെ പണി ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ലെബാനോനിൽനിന്ന് ദേവദാരുവും സരളമരവും ചന്ദനവുംകൂടെ എനിക്ക് അയച്ചുതരേണം; നിന്‍റെ വേലക്കാര്‍ ലെബാനോനിൽ മരംവെട്ടുവാന്‍ സമര്‍ഥന്മാരെന്ന് എനിക്കറിവുണ്ട്; എനിക്ക് വേണ്ടുവോളം മരം ശേഖരിപ്പാന്‍ എന്‍റെ വേലക്കാര്‍ നിന്‍റെ വേലക്കാരോടുകൂടെ ഇരിക്കും.
Malayalam Bible POC-ML 2013
അതിനാല്‍, ലബനോനിലെ ദേവദാരുവും സരളമരവും രക്‌തചന്ദനവും അയച്ചുതരുക. നിന്‍െറ മരംവെട്ടുകാര്‍ വളരെ സമര്‍ഥരാണെന്ന്‌ എനിക്കറിയാം. എന്‍െറ ജോലിക്കാരെയും അവരോടുകൂടെ നിര്‍ത്താം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ലെബാനോനിൽനിന്ന് ദേവദാരു, സരളമരം, ചന്ദനം എന്നീ തടികളും എനിക്ക് അയച്ചുതരിക. താങ്കളുടെ ആളുകൾ ലെബാനോനിൽ തടികൾ വെട്ടുന്നതിനു വിദഗ്ദ്ധന്മാരാണെന്ന് ഞാൻ കേട്ടിരിക്കുന്നു. അവരോടൊപ്പം എന്റെ ആളുകളും പണിചെയ്യും.