2 Chronicles 20:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നാളെ അവരുടെ നേരെ ചെല്ലുക. അവര്‍ സീസ്കയറ്റം കയറി വരുന്നുണ്ട്. യെരൂവേല്‍ മരുഭൂമിയുടെ കിഴക്ക് താഴ്വര അവസാനിക്കുന്നിടത്തുവച്ച് നിങ്ങള്‍ അവരെ കാണും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നാളെ അവരുടെ നേരെ ചെല്ലുവിൻ; ഇതാ, അവർ സീസ് കയറ്റത്തിൽകൂടി കയറിവരുന്നു; നിങ്ങൾ അവരെ യെരൂവേൽമരുഭൂമിക്കെതിരെ തോട്ടിന്റെ അറ്റത്തുവെച്ചു കാണും.
Malayalam 1992 MBSI
നാളെ അവരുടെ നേരെ ചെല്ലുവിന്‍; ഇതാ, അവര്‍ സീസ് കയറ്റത്തില്‍കൂടി കയറി വരുന്നു; നിങ്ങള്‍ അവരെ യെരൂവേല്‍മരുഭൂമിക്കെതിരെ തോട്ടിന്റെ അറ്റത്തുവെച്ചു കാണും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നാളെ അവരുടെ നേരെ ചെല്ലുക; ഇതാ, അവർ സീസ് കയറ്റം കയറിവരുന്നു; നിങ്ങൾ അവരെ യെരൂവേൽ മരുഭൂമിക്കു മുമ്പുള്ള തോടിന്റെ അറ്റത്തുവെച്ച് കാണും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നാളെ അവരുടെ നേരേ ചെല്ലുവിന്‍; ഇതാ, അവര്‍ സീസ്കയറ്റത്തിൽക്കൂടി കയറിവരുന്നു; നിങ്ങള്‍ അവരെ യെരൂവേൽ മരുഭൂമിക്കെതിരേ തോട്ടിന്‍റെ അറ്റത്തുവച്ചു കാണും.
Malayalam Bible POC-ML 2013
സീസ്‌കയറ്റം കയറി ആയിരിക്കും അവര്‍ വരുന്നത്.യരുവേല്‍ മരുഭൂമിയുടെ കിഴക്ക് താഴ്‌വര അവസാനിക്കുന്നിടത്തുവച്ചു നിങ്ങള്‍ അവരെ നേരിടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നാളെ നിങ്ങൾ അവർക്കെതിരേ ചെല്ലുക! അവർ സീസ്‌കയറ്റം കയറിവരുന്നുണ്ടാകും. നിങ്ങൾ അവരെ യെരുവേൽ മരുഭൂമിയിൽ മലയിടുക്കിന്റെ അതിർത്തിയിൽവെച്ചു കണ്ടുമുട്ടും.