2 Chronicles 20:32 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തന്‍റെ പിതാവായ ആസയെപ്പോലെ അദ്ദേഹം ജീവിച്ചു; സര്‍വേശ്വരന്‍റെ മുമ്പാകെ നീതിപൂര്‍വം വര്‍ത്തിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ തന്റെ അപ്പനായ ആസയുടെ വഴിയിൽ നടന്നു അതു വിട്ടുമാറാതെ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.
Malayalam 1992 MBSI
അവന്‍ തന്റെ അപ്പനായ ആസയുടെ വഴിയില്‍ നടന്നു അതു വിട്ടുമാറാതെ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ തന്റെ അപ്പനായ ആസയുടെ വഴിയിൽ നടന്ന്, അത് വിട്ടുമാറാതെ യഹോവയ്ക്ക് പ്രസാദമായത് ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ തന്‍റെ അപ്പനായ ആസായുടെ വഴിയിൽ നടന്ന് അതു വിട്ടുമാറാതെ യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു.
Malayalam Bible POC-ML 2013
അവന്‍ തന്‍െറ പിതാവായ ആസായുടെ മാര്‍ഗത്തില്‍നിന്നു വ്യതിചലിച്ചില്ല. കര്‍ത്താവിന്‍െറ മുന്‍പാകെ നീതിയായതു പ്രവര്‍ത്തിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം തന്റെ പിതാവായ ആസായുടെ ജീവിതരീതികൾതന്നെ അനുവർത്തിച്ചു. അദ്ദേഹം അവയിൽനിന്നു വ്യതിചലിക്കാതെ യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു.