2 Chronicles 20:36 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ഒന്നിച്ചാണു തര്‍ശീശിലേക്കു പോകാനുള്ള കപ്പലുകള്‍ എസ്യോന്‍-ഗേബെരില്‍ വച്ചു നിര്‍മ്മിച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ തർശീശിലേക്കു ഓടിപ്പാൻ കപ്പലുണ്ടാക്കുന്നതിൽ അവനോടു യോജിച്ചു; അവർ എസ്യോൻ-ഗേബെരിൽവെച്ചു കപ്പലുകളുണ്ടാക്കി.
Malayalam 1992 MBSI
അവന്‍ തര്‍ശീശിലേക്കു ഔടിപ്പാന്‍ കപ്പലുണ്ടാക്കുന്നതില്‍ അവനോടു യോജിച്ചു; അവര്‍ എസ്യോന്‍ -ഗേബെരില്‍വെച്ചു കപ്പലുകളുണ്ടാക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ തർശീശിലേക്ക് പോകാൻ കപ്പലുകൾ ഉണ്ടാക്കുന്നതിനായി അവനോട് യോജിച്ചു; അവർ എസ്യോൻ-ഗേബെരിൽവെച്ച് കപ്പലുകളുണ്ടാക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ തര്‍ശ്ശീശിലേക്ക് ഓടിപ്പാന്‍ കപ്പലുണ്ടാക്കുന്നതിൽ അവനോടു യോജിച്ചു; അവര്‍ എസ്യോന്‍-ഗേബെരിൽവച്ചു കപ്പലുകളുണ്ടാക്കി.
Malayalam Bible POC-ML 2013
താര്‍ഷീഷിലേക്കു പോകുന്നതിന് എസിയോന്‍ഗേബെറില്‍വച്ച് കപ്പലുകള്‍ നിര്‍മിച്ചത് അവരൊന്നിച്ചാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു കച്ചവടക്കപ്പൽവ്യൂഹം നിർമിക്കാൻ അദ്ദേഹം അഹസ്യാവോടു കൂട്ടുചേർന്നു. എസ്യോൻ-ഗേബെറിൽവെച്ച് അവ പണിയിക്കപ്പെട്ടു.