2 Chronicles 20:37 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മാരേശക്കാരനായ ദോദാവയുടെ പുത്രന്‍ എലീയേസെര്‍ യെഹോശാഫാത്തിനെതിരെ ഇങ്ങനെ പ്രവചിച്ചു: “അഹസ്യായുമായി സഖ്യം ചെയ്തതുകൊണ്ട് നീ നിര്‍മ്മിച്ചതെല്ലാം സര്‍വേശ്വരന്‍ തകര്‍ത്തുകളയും.” അങ്ങനെ തര്‍ശീശിലേക്കു പോകാന്‍ ഇടയാകാതെ കപ്പലുകളെല്ലാം തകര്‍ന്നുപോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ മാരേശക്കാരനായ ദോദാവയുടെ മകൻ എലീയേസെർ യെഹോശാഫാത്തിന്നു വിരോധമായി പ്രവചിച്ചു: നീ അഹസ്യാവോടു സഖ്യത ചെയ്തതുകൊണ്ടു യഹോവ നിന്റെ പണികളെ ഉടെച്ചുകളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. കപ്പലുകൾ തർശീശിലേക്കു ഓടുവാൻ കഴിയാതെ ഉടഞ്ഞുപോയി.
Malayalam 1992 MBSI
എന്നാല്‍ മാരേശക്കാരനായ ദോദാവയുടെ മകന്‍ എലീയേസെര്‍ യെഹോശാഫാത്തിന്നു വിരോധമായി പ്രവചിച്ചുനീ അഹസ്യാവോടു സഖ്യത ചെയ്തതുകൊണ്ടു യഹോവ നിന്റെ പണികളെ ഉടെച്ചുകളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. കപ്പലുകള്‍ തര്‍ശീശിലേക്കു ഔടുവാന്‍ കഴിയാതെ ഉടഞ്ഞുപോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ മാരേശക്കാരനായ ദോദാവയുടെ മകൻ എലീയേസെർ യെഹോശാഫാത്തിന് വിരോധമായി പ്രവചിച്ചു: “നീ അഹസ്യാവിനോട് സഖ്യത ചെയ്തതുകൊണ്ട് യഹോവ നിന്റെ പണികളെ ഉടെച്ചുകളഞ്ഞിരിക്കുന്നു” എന്ന് പറഞ്ഞു. കപ്പലുകൾ തർശീശിലേക്കു പോകുവാൻ കഴിയാതെ തകർന്നുപോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ മാരേശക്കാരനായ ദോദാവയുടെ മകന്‍ എലീയേസെര്‍ യെഹോശാഫാത്തിനു വിരോധമായി പ്രവചിച്ചു: നീ അഹസ്യാവോടു സഖ്യത ചെയ്തതുകൊണ്ടു യഹോവ നിന്‍റെ പണികളെ ഉടച്ചുകളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. കപ്പലുകള്‍ തര്‍ശ്ശീശിലേക്ക് ഓടുവാന്‍ കഴിയാതെ ഉടഞ്ഞുപോയി.
Malayalam Bible POC-ML 2013
മരേഷായിലെ ദോദാവാഹുവിന്‍െറ പുത്രന്‍ എലിയേ സര്‍യഹോഷാഫാത്തിനെതിരേ പ്രവചിച്ചു പറഞ്ഞു: അഹസിയായുമായി സഖ്യം ചെയ്‌തതിനാല്‍ നീ നിര്‍മിച്ചതെല്ലാം കര്‍ത്താവു നശിപ്പിക്കും. ആ കപ്പലുകളെല്ലാം ഉടഞ്ഞുതകര്‍ന്നു. താര്‍ഷീഷിലേക്കു പോകുവാന്‍ അവയ്‌ക്കു കഴിഞ്ഞില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മാരേശക്കാരനായ ദോദാവയുടെ മകൻ എലീയേസർ യെഹോശാഫാത്തിനെതിരായി പ്രവചിച്ചു പറഞ്ഞു: “അഹസ്യാവുമായി സഖ്യം ചെയ്തതിനാൽ നീ നിർമിച്ചതിനെ യഹോവ തകർത്തുകളയും.” കപ്പലുകളെല്ലാം തകർന്നുപോയി. കച്ചവടത്തിനായി അവ കടലിലിറക്കാൻ കഴിഞ്ഞതുമില്ല.