2 Chronicles 20:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ പറഞ്ഞു: ‘യുദ്ധം, പകര്‍ച്ചവ്യാധി, ക്ഷാമം എന്നിങ്ങനെയുള്ള അനര്‍ഥങ്ങള്‍ ഞങ്ങളെ നേരിടുമ്പോള്‍ ഞങ്ങള്‍ ഈ ആലയത്തിന്‍റെ മുമ്പില്‍ അവിടുത്തെ സന്നിധിയില്‍ വന്നു ഞങ്ങളുടെ കഷ്ടതയില്‍ അവിടുത്തോടു നിലവിളിക്കും; ഞങ്ങളുടെ പ്രാര്‍ഥന കേട്ട് അവിടുന്നു ഞങ്ങളെ രക്ഷിക്കും. അവിടുത്തെ നാമം ഈ ആലയത്തില്‍ ഉണ്ടല്ലോ.’
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിൽ തിരുനാമത്തിന്നു വേണ്ടി നിനക്കു ഒരു വിശുദ്ധമന്ദിരം പണിതു.
Malayalam 1992 MBSI
അതില്‍ തിരുനാമത്തിന്നു വേണ്ടി നിനക്കു ഒരു വിശുദ്ധമന്ദിരം പണിതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ ദേശത്ത് തിരുനാമത്തിനു വേണ്ടി ഒരു വിശുദ്ധമന്ദിരം പണിയുകയും ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിൽ തിരുനാമത്തിനുവേണ്ടി നിനക്ക് ഒരു വിശുദ്ധമന്ദിരം പണിതു.
Malayalam Bible POC-ML 2013
അവര്‍ പറഞ്ഞു:യുദ്‌ധം, ഈതിബാധ, മഹാമാരി, ക്‌ഷാമം എന്നിങ്ങനെ അനര്‍ഥങ്ങള്‍ ഞങ്ങളുടെമേല്‍ പതിക്കുമ്പോള്‍, അങ്ങയുടെ നാമം അധിവസിക്കുന്ന ഈ ആലയത്തിനു മുന്‍പില്‍, അങ്ങയുടെ മുന്‍പില്‍ വന്നു ഞങ്ങള്‍ ഞങ്ങളുടെ ദുരിതങ്ങളുടെ ആഴത്തില്‍നിന്നു വിളിച്ചപേക്‌ഷിച്ചാല്‍ അങ്ങു ഞങ്ങളുടെ പ്രാര്‍ഥന ശ്രവിച്ചു ഞങ്ങളെ രക്‌ഷിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘ഞങ്ങൾക്ക് അത്യാപത്തു വന്നുഭവിച്ചാൽ—ന്യായവിധിയുടെ വാളോ മഹാമാരിയോ ക്ഷാമമോ ഏതു വിധത്തിലുള്ളതായാലും—ഞങ്ങൾ അവിടത്തെ സന്നിധിയിൽ, തിരുനാമം വഹിക്കുന്ന ഈ ആലയത്തിനുമുമ്പിൽ നിൽക്കുകയും ഞങ്ങളുടെ കഷ്ടതയിൽ അങ്ങയോടു നിലവിളിക്കുകയും ചെയ്യും; അങ്ങ് ഞങ്ങളുടെ നിലവിളി കേൾക്കുകയും ഞങ്ങളെ രക്ഷിക്കുകയും ചെയ്യും.’