2 Chronicles 21:19 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ക്രമേണ അദ്ദേഹത്തിന്‍റെ രോഗം വര്‍ധിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം, കുടല്‍ പുറത്തു ചാടി കഠിനവേദനയോടെ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്‍റെ പിതാക്കന്മാരുടെ മരണാനന്തരം അഗ്നികുണ്ഡം ഒരുക്കി അവരെ ബഹുമാനിച്ചിരുന്നതുപോലെ ജനം അദ്ദേഹത്തെ ബഹുമാനിച്ചില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കാലക്രമേണ രണ്ടു സംവത്സരം കഴിഞ്ഞിട്ടു ദീനത്താൽ അവന്റെ കുടൽ പുറത്തുചാടി അവൻ കഠിനവ്യാധിയാൽ മരിച്ചു; അവന്റെ ജനം അവന്റെ പിതാക്കന്മാർക്കു കഴിച്ച ദഹനംപോലെ അവന്നു വേണ്ടി ദഹനം കഴിച്ചില്ല.
Malayalam 1992 MBSI
കാലക്രമേണ രണ്ടു സംവത്സരം കഴിഞ്ഞിട്ടു ദീനത്താല്‍ അവന്റെ കുടല്‍ പുറത്തുചാടി അവന്‍ കഠിനവ്യാധിയാല്‍ മരിച്ചു; അവന്റെ ജനം അവന്റെ പിതാക്കന്മാര്‍ക്കും കഴിച്ച ദഹനംപോലെ അവന്നു വേണ്ടി ദഹനം കഴിച്ചില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കാലക്രമേണ രോഗം മൂർഛിക്കയും രണ്ട് സംവത്സരം കഴിഞ്ഞ് അവന്റെ കുടൽ പുറത്തുചാടി, അവൻ കഠിനവേദനയാൽ മരിക്കയും ചെയ്തു; അവന്റെ ജനം അവന്റെ പിതാക്കന്മാരെ പോലെ അവനെ ബഹുമാനിച്ച് അഗ്നികുണ്ഠം ഒരുക്കിയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കാലക്രമേണ രണ്ടു സംവത്സരം കഴിഞ്ഞിട്ട് ദീനത്താൽ അവന്‍റെ കുടൽ പുറത്തുചാടി അവന്‍ കഠിനവ്യാധിയാൽ മരിച്ചു; അവന്‍റെ ജനം അവന്‍റെ പിതാക്കന്മാര്‍ക്കു കഴിച്ച ദഹനംപോലെ അവനുവേണ്ടി ദഹനം കഴിച്ചില്ല.
Malayalam Bible POC-ML 2013
രണ്ടുവര്‍ഷം കഴിഞ്ഞ്‌ രോഗം മൂര്‍ഛിച്ച്‌ കുടല്‍ പുറത്തുവന്നു. കഠിനവേദനയില്‍ അവന്‍ മരിച്ചു. അവന്‍െറ പിതാക്കന്‍മാര്‍ക്കുവേണ്ടി നടത്തിയതുപോലെ ജനം തീക്കൂന കൂട്ടി അവനെ ബഹുമാനിച്ചില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ക്രമേണ, രണ്ടുവർഷം കഴിഞ്ഞപ്പോൾ വ്യാധിമൂലം അദ്ദേഹത്തിന്റെ കുടൽമാല വെളിയിൽ വന്നു. അദ്ദേഹം കഠിനവേദനയിൽ മരിച്ചു. അദ്ദേഹത്തിന്റെ പിതാക്കന്മാർക്കുവേണ്ടി ചെയ്തതുപോലെ ജനം അഗ്നികുണ്ഡം കൂട്ടി അദ്ദേഹത്തെ ബഹുമാനിച്ചില്ല.