2 Chronicles 21:20 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വാഴ്ച ആരംഭിച്ചപ്പോള്‍ അദ്ദേഹത്തിന് മുപ്പത്തിരണ്ടു വയസ്സായിരുന്നു. എട്ടു വര്‍ഷം അദ്ദേഹം യെരൂശലേമില്‍ ഭരിച്ചു; അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ ആരും ദുഃഖിച്ചില്ല. ദാവീദിന്‍റെ നഗരത്തില്‍ അദ്ദേഹത്തെ അടക്കംചെയ്തു. എന്നാല്‍ രാജാക്കന്മാരുടെ കല്ലറകളില്‍ ആയിരുന്നില്ല അദ്ദേഹത്തെ സംസ്കരിച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു ആർക്കും ഇഷ്ടനാകാതെ കഴിഞ്ഞുപോയി; അവനെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു, രാജാക്കന്മാരുടെ കല്ലറകളിൽ അല്ലതാനും.
Malayalam 1992 MBSI
അവന്‍ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു മുപ്പത്തിരണ്ടു വയസ്സാന്നയിരുന്നു; അവന്‍ എട്ടു സംവത്സരം യെരൂശലേമില്‍ വാണു ആര്‍ക്കും ഇഷ്ടനാകാതെ കഴിഞ്ഞുപോയി; അവനെ ദാവീദിന്റെ നഗരത്തില്‍ അടക്കംചെയ്തു, രാജാക്കന്മാരുടെ കല്ലറകളില്‍ അല്ലതാനും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന് മുപ്പത്തിരണ്ട് വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു.അവന്റെ മരണത്തിൽ ആരും ദുഖിച്ചില്ല. അവനെ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു എങ്കിലും രാജാക്കന്മാരുടെ കല്ലറകളിൽ അല്ലായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ വാഴ്ച തുടങ്ങിയപ്പോള്‍ അവനു മുപ്പത്തിരണ്ട് വയസ്സായിരുന്നു; അവന്‍ എട്ട് സംവത്സരം യെരൂശലേമിൽ വാണ് ആര്‍ക്കും ഇഷ്ടനാകാതെ കഴിഞ്ഞുപോയി; അവനെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു, രാജാക്കന്മാരുടെ കല്ലറകളിൽ അല്ലതാനും.
Malayalam Bible POC-ML 2013
ഭരണമേല്‍ക്കുമ്പോള്‍ അവനു മുപ്പത്തിരണ്ടു വയസ്‌സായിരുന്നു. എട്ടുവര്‍ഷം ജറുസലെമില്‍ വാണു. അവന്‍െറ വേര്‍പാടില്‍ ആരും ദുഃഖിച്ചില്ല. അവനെ ദാവീദിന്‍െറ നഗരത്തിലാണ് സംസ്‌കരിച്ചതെങ്കിലും രാജാക്കന്‍മാരുടെ കല്ലറയിലല്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാജാവാകുമ്പോൾ യെഹോരാമിന് മുപ്പത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം എട്ടുവർഷം ജെറുശലേമിൽ ഭരണംനടത്തി. അദ്ദേഹത്തിന്റെ വേർപാടിൽ ആരും ദുഃഖിച്ചില്ല. അദ്ദേഹത്തെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു; രാജാക്കന്മാരുടെ കല്ലറയിൽ ആയിരുന്നില്ലതാനും.