2 Chronicles 21:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എങ്കിലും അവിടുന്ന് ദാവീദിനോടു ചെയ്ത ഉടമ്പടിയും “ദാവീദിനും അദ്ദേഹത്തിന്‍റെ സന്താനപരമ്പരകള്‍ക്കും അണഞ്ഞുപോകാത്ത ഒരു ദീപം നല്‌കും” എന്ന വാഗ്ദാനവും നിമിത്തം ദാവീദുവംശത്തെ നശിപ്പിക്കാന്‍ സര്‍വേശ്വരനു മനസ്സുവന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ യഹോവ ദാവീദിനോടു ചെയ്തിരുന്ന നിയമംനിമിത്തവും അവന്നും അവന്റെ പുത്രന്മാർക്കും ഒരു ദീപം എല്ലായ്പോഴും കൊടുക്കുമെന്നു വാഗ്ദാനം ചെയ്തിരിക്കനിമിത്തവും ദാവീദ് ഗൃഹത്തെ നശിപ്പിപ്പാൻ അവന്നു മനസ്സില്ലായിരുന്നു.
Malayalam 1992 MBSI
എന്നാല്‍ യഹോവ ദാവീദിനോടു ചെയ്തിരുന്ന നിയമംനിമിത്തവും അവന്നും അവന്റെ പുത്രന്മാര്‍ക്കും ഒരു ദീപം എല്ലായ്പോഴും കൊടുക്കുമെന്നു വാഗ്ദാനം ചെയ്തിരിക്കനിമിത്തവും ദാവീദ്ഗൃഹത്തെ നശിപ്പിപ്പാന്‍ അവന്നു മനസ്സില്ലായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ യഹോവ ദാവീദിനോട് ചെയ്തിരുന്ന നിയമം നിമിത്തം അവനും, അവന്റെ പുത്രന്മാർക്കും ഒരു ദീപം എല്ലായ്പോഴും കൊടുക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതിനാൽ, ദാവീദ് ഗൃഹത്തെ നശിപ്പിപ്പാൻ അവന് മനസ്സില്ലായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ യഹോവ ദാവീദിനോടു ചെയ്തിരുന്ന നിയമം നിമിത്തവും അവനും അവന്‍റെ പുത്രന്മാര്‍ക്കും ഒരു ദീപം എല്ലായ്പോഴും കൊടുക്കുമെന്നു വാഗ്ദാനം ചെയ്തിരിക്ക നിമിത്തവും ദാവീദ്ഗൃഹത്തെ നശിപ്പിപ്പാന്‍ അവനു മനസ്സില്ലായിരുന്നു.
Malayalam Bible POC-ML 2013
എങ്കിലും ദാവീദുമായി ചെയ്‌ത ഉടമ്പടിയോര്‍ത്ത്‌ അവന്‍െറ ഭവനത്തെനശിപ്പിക്കാന്‍ കര്‍ത്താവിനു മനസ്‌സുവന്നില്ല. ദാവീദിന്‍െറ ഭവനത്തില്‍ ദീപം അണഞ്ഞു പോകുകയില്ലെന്ന്‌ അവിടുന്ന്‌ വാഗ്‌ദാനം ചെയ്‌തിട്ടുണ്ടായിരുന്നല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നിരുന്നാലും താൻ ദാവീദുമായി ചെയ്തിരുന്ന ഉടമ്പടിമൂലം അദ്ദേഹത്തിന്റെ ഭവനത്തെ നശിപ്പിക്കാൻ യഹോവയ്ക്കു മനസ്സുവന്നില്ല. ദാവീദിനും അദ്ദേഹത്തിന്റെ സന്തതിപരമ്പരകൾക്കുംവേണ്ടി ഒരു വിളക്ക് എപ്പോഴും പരിരക്ഷിക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്തിരുന്നു.