2 Chronicles 22:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെരൂശലേംനിവാസികള്‍ യെഹോരാമിന്‍റെ ഇളയ പുത്രനായ അഹസ്യായെ രാജാവായി വാഴിച്ചു. അറബികളുടെ കൂടെ പാളയത്തില്‍ വന്നിരുന്നവര്‍ മൂത്ത പുത്രന്മാരെയെല്ലാം വധിച്ചിരുന്നുവല്ലോ. അങ്ങനെ യെഹോരാമിന്‍റെ പുത്രന്‍ അഹസ്യാ യെഹൂദ്യയില്‍ ഭരണം ആരംഭിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെരൂശലേംനിവാസികൾ അവന്റെ ഇളയമകനായ അഹസ്യാവെ അവന്നു പകരം രാജാവാക്കി; അരബികളോടുകൂടെ പാളയത്തിൽ വന്ന പടക്കൂട്ടം മൂത്തവരെ ഒക്കെയും കൊന്നുകളഞ്ഞിരുന്നു; ഇങ്ങനെ യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവു രാജാവായി.
Malayalam 1992 MBSI
യെരൂശലേംനിവാസികള്‍ അവന്റെ ഇളയമകനായ അഹസ്യാവെ അവന്നു പകരം രാജാവാക്കി; അരബികളോടുകൂടെ പാളയത്തില്‍ വന്ന പടക്കൂട്ടം മൂത്തവരെ ഒക്കെയും കൊന്നുകളഞ്ഞിരുന്നു; ഇങ്ങനെ യെഹൂദാരാജാവായ യെഹോരാമിന്റെ മകന്‍ അഹസ്യാവു രാജാവായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെരൂശലേം നിവാസികൾ യെഹോരാമിന്റെ ഇളയമകനായ അഹസ്യാവിനെ അവന് പകരം രാജാവാക്കി; അറബികളോടുകൂടെ പാളയത്തിൽ വന്ന പടക്കൂട്ടം മൂത്തവരെ ഒക്കെയും കൊന്നുകളഞ്ഞിരുന്നു; ഇങ്ങനെ യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ് രാജാവായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെരൂശലേംനിവാസികള്‍ അവന്‍റെ ഇളയമകനായ അഹസ്യാവെ അവനു പകരം രാജാവാക്കി; അറബികളോടുകൂടെ പാളയത്തിൽ വന്ന പടക്കൂട്ടം മൂത്തവരെയൊക്കെയും കൊന്നുകളഞ്ഞിരുന്നു; ഇങ്ങനെ യെഹൂദാരാജാവായ യെഹോരാമിന്‍റെ മകന്‍ അഹസ്യാവ് രാജാവായി.
Malayalam Bible POC-ML 2013
അറബികളോടുകൂടി വന്ന അക്രമിസംഘംയഹോറാമിന്‍െറ മൂത്തമക്കളെയെല്ലാം വധിച്ചതിനാല്‍, ജറുസലെംനിവാസികള്‍ ഇളയമകനായ അഹസിയായെരാജാവായി വാഴിച്ചു. അങ്ങനെയഹോറാമിന്‍െറ മകന്‍ അഹസിയാ യൂദായില്‍ ഭരണം നടത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അറബികളോടുകൂടെ പാളയത്തിലേക്ക് കടന്നുകയറിയ കവർച്ചപ്പട യെഹോരാമിന്റെ മൂത്തപുത്രന്മാരെയെല്ലാം വധിച്ചിരുന്നു. അതിനാൽ ജെറുശലേംനിവാസികൾ അയാളുടെ ഇളയമകൻ അഹസ്യാവിനെ രാജാവാക്കി. അങ്ങനെ അഹസ്യാവ് യെഹോരാമിനുശേഷം യെഹൂദാരാജാവായി ഭരണമേറ്റു.