2 Chronicles 22:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആഹാബിന്‍റെ ഭവനക്കാരെപ്പോലെ അദ്ദേഹവും സര്‍വേശ്വരന്‍റെ മുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചു. പിതാവിന്‍റെ മരണശേഷം ആഹാബിന്‍റെ ഭവനത്തിലുള്ളവരായിരുന്നു അദ്ദേഹത്തിന്‍റെ ഉപദേശകര്‍. അത് അയാളുടെ അധഃപതനത്തിന് ഇടയാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു അവൻ ആഹാബ് ഗൃഹത്തെപ്പോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; അവർ അവന്റെ അപ്പൻ മരിച്ചശേഷം അവന്റെ നാശത്തിന്നായി അവന്റെ ആലോചനക്കാരായിരുന്നു.
Malayalam 1992 MBSI
അതുകൊണ്ടു അവന്‍ ആഹാബ്ഗൃഹത്തെപ്പോലെ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; അവര്‍ അവന്റെ അപ്പന്‍ മരിച്ചശേഷം അവന്റെ നാശത്തിന്നായി അവന്റെ ആലോചനക്കാരായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് അവൻ ആഹാബ് ഗൃഹത്തെപ്പോലെ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; അവർ അവന്റെ അപ്പൻ മരിച്ചശേഷം അവന്റെ നാശത്തിനായി അവന്റെ ഉപദേശകരായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ട് അവന്‍ ആഹാബുഗൃഹത്തെപ്പോലെ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; അവര്‍ അവന്‍റെ അപ്പന്‍ മരിച്ചശേഷം അവന്‍റെ നാശത്തിനായി അവന്‍റെ ആലോചനക്കാരായിരുന്നു.
Malayalam Bible POC-ML 2013
ആഹാബ്‌ഭവനത്തെപ്പോലെ കര്‍ത്താവിന്‍െറ മുന്‍പില്‍ അവന്‍ തിന്‍മ പ്രവര്‍ത്തിച്ചു. പിതാവിന്‍െറ മരണത്തിനുശേഷം ആഹാബിന്‍െറ ഭവനത്തില്‍പ്പെട്ടവരായിരുന്നു അവന്‍െറ ആലോചനക്കാര്‍. അത്‌ അവന്‍െറ അധഃപതനത്തിനു കാരണമായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തന്റെ പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ദുഷ്‌പ്രവൃത്തികൾക്കെല്ലാം ആലോചന പറഞ്ഞുകൊടുത്തിരുന്നത് ആഹാബ് ഭവനക്കാരായിരുന്നു. അതിനാൽ അവരെപ്പോലെതന്നെ അദ്ദേഹവും യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിക്കുകയും ചെയ്തു.