2 Chronicles 22:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ ഉപദേശമനുസരിച്ച് ഇസ്രായേല്‍രാജാവായ ആഹാബിന്‍റെ പുത്രന്‍ യോരാമിനോടൊത്ത് അദ്ദേഹം സിറിയാരാജാവായ ഹസായേലിനോടു യുദ്ധം ചെയ്യാന്‍ ഗിലെയാദിലെ രാമോത്തിലേക്കു പോയി. സിറിയാക്കാര്‍ യോരാമിനെ പരുക്കേല്‍പ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ ആലോചനപോലെ അവൻ നടന്നു; യിസ്രായേൽരാജാവായ ആഹാബിന്റെ മകൻ യോരാമിനോടുകൂടെ അവൻ ഗിലെയാദിലെ രാമോത്തിൽ അരാംരാജാവായ ഹസായേലിനോടു യുദ്ധത്തിന്നു പോയി; എന്നാൽ അരാമ്യർ യോരാമിനെ മുറിവേല്പിച്ചു.
Malayalam 1992 MBSI
അവരുടെ ആലോചനപോലെ അവന്‍ നടന്നു; യിസ്രായേല്‍രാജാവായ ആഹാബിന്റെ മകന്‍ യോരാമിനോടുകൂടെ അവന്‍ ഗിലെയാദിലെ രാമോത്തില്‍ അരാംരാജാവായ ഹസായേലിനോടു യുദ്ധത്തിന്നു പോയി; എന്നാല്‍ അരാമ്യര്‍ യോരാമിനെ മുറിവേല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ ആലോചനപോലെ അവൻ നടന്നു; യിസ്രായേൽരാജാവായ ആഹാബിന്റെ മകൻ യോരാമിനോടുകൂടെ അവൻ ഗിലെയാദിലെ രാമോത്തിൽ അരാംരാജാവായ ഹസായേലിനോട് യുദ്ധത്തിന് പോയി; എന്നാൽ അരാമ്യർ യോരാമിനെ മുറിവേല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ ആലോചനപോലെ അവന്‍ നടന്നു; യിസ്രായേൽരാജാവായ ആഹാബിന്‍റെ മകന്‍ യോരാമിനോടുകൂടെ അവന്‍ ഗിലെയാദിലെ രാമോത്തിൽ അരാംരാജാവായ ഹസായേലിനോടു യുദ്ധത്തിനുപോയി; എന്നാൽ അരാമ്യര്‍ യോരാമിനെ മുറിവേല്പിച്ചു.
Malayalam Bible POC-ML 2013
അവരുടെ ഉപദേശമനുസരിച്ച് അവന്‍ ഇസ്രായേല്‍ രാജാവും ആഹാബിന്‍െറ മകനുമായ യോറാമിനോടുകൂടെ റാമോത് ഗിലയാദില്‍ സിറിയാരാജാവായ ഹസായേലിനോടുയുദ്‌ധംചെയ്യാന്‍ പോയി. സിറിയാക്കാര്‍ യോറാമിനെ മുറിവേല്‍പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആഹാബിന്റെ മകനും ഇസ്രായേൽരാജാവുമായ യോരാമിനോടൊപ്പം അരാംരാജാവായ ഹസായേലിനെതിരേ യുദ്ധംചെയ്യാൻ അദ്ദേഹം ഗിലെയാദിലെ രാമോത്തിലേക്കു പോയതും അവരുടെ ഉപദേശമനുസരിച്ചായിരുന്നു. അരാമ്യർ യോരാമിനെ മുറിവേൽപ്പിച്ചു.