2 Chronicles 22:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാമോത്തില്‍വച്ചു സിറിയാരാജാവായ ഹസായേലുമായുള്ള യുദ്ധത്തില്‍ ഏറ്റ മുറിവുകള്‍ ചികിത്സിക്കാന്‍ യോരാം ജെസ്രീലിലേക്കു മടങ്ങിപ്പോയി. ആഹാബിന്‍റെ പുത്രനായ അദ്ദേഹം രോഗി ആയിത്തീര്‍ന്നതുകൊണ്ട് അയാളെ സന്ദര്‍ശിക്കുവാന്‍ യെഹോരാമിന്‍റെ പുത്രന്‍ അഹസ്യാ ജെസ്രീലില്‍ എത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമയിൽവെച്ചു ഏറ്റ മുറിവുകൾക്കു ചികിത്സ ചെയ്യേണ്ടതിന്നു അവൻ യിസ്രെയേലിൽ മടങ്ങിപ്പോയി; യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അസര്യാവു ആഹാബിന്റെ മകനായ യോരാം ദീനമായി കിടക്കുകയാൽ അവനെ കാണ്മാൻ യിസ്രെയേലിൽ ചെന്നു.
Malayalam 1992 MBSI
അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തില്‍ രാമയില്‍വെച്ചു ഏറ്റ മുറിവുകള്‍ക്കു ചികിത്സ ചെയ്യേണ്ടതിന്നു അവന്‍ യിസ്രെയേലില്‍ മടങ്ങിപ്പോയി; യെഹൂദാരാജാവായ യെഹോരാമിന്റെ മകന്‍ അസര്‍യ്യാവു ആഹാബിന്റെ മകനായ യോരാം ദീനമായി കിടക്കുകയാല്‍ അവനെ കാണ്മാന്‍ യിസ്രെയേലില്‍ ചെന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമയിൽവെച്ച് ഏറ്റ മുറിവുകൾ ചികിത്സിക്കേണ്ടതിന് അവൻ യിസ്രയേലിലേക്ക് മടങ്ങിപ്പോയി; യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ്, ആഹാബിന്റെ മകനായ യോരാം ദീനമായി കിടക്കുകയാൽ അവനെ കാണ്മാൻ യിസ്രയേലിൽ ചെന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമായിൽവച്ച് ഏറ്റ മുറിവുകള്‍ക്കു ചികിത്സ ചെയ്യേണ്ടതിന് അവന്‍ യിസ്രെയേലിൽ മടങ്ങിപ്പോയി; യെഹൂദാരാജാവായ യെഹോരാമിന്റെ മകന്‍ അസര്യാവ് ആഹാബിന്‍റെ മകനായ യോരാം ദീനമായി കിടക്കുകയാൽ അവനെ കാണ്‍മാന്‍ യിസ്രെയേലിൽ ചെന്നു.
Malayalam Bible POC-ML 2013
റാമായില്‍വച്ച് സിറിയാരാജാവായ ഹസായേലുമായുള്ളയുദ്‌ധത്തില്‍ ഏറ്റ മുറിവുകള്‍ ചികിത്‌സിക്കാന്‍ യോറാം ജസ്രലിലേക്കു മടങ്ങി. യൂദാരാജാവായയഹോറാമിന്‍െറ മകന്‍ അഹസിയാ, ആഹാബിന്‍െറ മകന്‍ യോറാം കിടപ്പായതിനാല്‍ അവനെ സന്‌ദര്‍ശിക്കാന്‍ ജസ്രലില്‍ എത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാമോത്തിൽവെച്ച് അരാംരാജാവായ ഹസായേലുമായുള്ള യുദ്ധത്തിൽ തനിക്കേറ്റ മുറിവുകൾ ചികിത്സിക്കാനായി യോരാം യെസ്രീലിലേക്കു മടങ്ങി. ആഹാബിന്റെ മകനായ യോരാമിനു മുറിവേറ്റിരുന്നതിനാൽ അദ്ദേഹത്തെ കാണുന്നതിനായി യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ് യെസ്രീലിൽ ചെന്നിരുന്നു.