2 Chronicles 22:8 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആഹാബ് ഭവനക്കാര്‍ക്കെതിരെ ന്യായവിധി നടത്തുമ്പോള്‍ യേഹൂ യെഹൂദാപ്രഭുക്കന്മാരെയും അഹസ്യായുടെ ചാര്‍ച്ചക്കാരായ അദ്ദേഹത്തിന്‍റെ ശുശ്രൂഷകരെയും കണ്ടുമുട്ടി, യേഹൂ അവരെ വധിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേഹൂ ആഹാബ് ഗൃഹത്തോടു ന്യായവിധി നടത്തുകയിൽ അവൻ യെഹൂദാപ്രഭുക്കന്മാരെയും അഹസ്യാവിന്നു ശുശ്രൂഷ ചെയ്യുന്നവരായ അഹസ്യാവിന്റെ സഹോദരന്മാരുടെ പുത്രന്മാരെയും കണ്ടു അവരെ കൊന്നുകളഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേഹൂ ആഹാബ് ഗൃഹത്തോട് ന്യായവിധി നടത്തുമ്പോൾ അവൻ യെഹൂദാപ്രഭുക്കന്മാരെയും അഹസ്യാവിന് ശുശ്രൂഷ ചെയ്യുന്നവരായ അഹസ്യാവിന്റെ സഹോദരന്മാരുടെ പുത്രന്മാരെയും കണ്ട് അവരെ കൊന്നുകളഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേഹൂ ആഹാബുഗൃഹത്തോടു ന്യായവിധി നടത്തുകയിൽ അവന്‍ യെഹൂദാപ്രഭുക്കന്മാരെയും അഹസ്യാവിനു ശുശ്രൂഷ ചെയ്യുന്നവരായ അഹസ്യാവിന്‍റെ സഹോദരന്മാരുടെ പുത്രന്മാരെയും കണ്ട് അവരെ കൊന്നുകളഞ്ഞു.
Malayalam Bible POC-ML 2013
ആഹാബ്‌ഭവനത്തിനെതിരേ ശിക്‌ഷാവിധി നടത്തുമ്പോള്‍ യേഹു യൂദാപ്രഭുക്കന്‍മാരെയും അഹസിയായുടെ ചാര്‍ച്ചക്കാരായരാജസേവകന്‍മാരെയും കണ്ടുമുട്ടി. അവന്‍ അവരെ വധിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആഹാബ് ഗൃഹത്തിന്മേലുള്ള ന്യായവിധി യേഹു നടപ്പിലാക്കിക്കൊണ്ടിരിക്കുമ്പോൾ ചില യെഹൂദാപ്രഭുക്കന്മാരെയും അഹസ്യാവിന്റെ ചില ബന്ധുക്കളെയും അദ്ദേഹം കണ്ടു; അവരെയും വധിച്ചു.