2 Chronicles 22:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് അഹസ്യായെ അന്വേഷിച്ചു. ശമര്യയില്‍ ഒളിച്ചിരുന്ന അഹസ്യായെ അവര്‍ പിടികൂടി, യേഹൂവിന്‍റെ അടുക്കല്‍ കൊണ്ടുവന്ന് അവിടെവച്ചു അദ്ദേഹത്തെയും വധിച്ചു. “പൂര്‍ണഹൃദയത്തോടെ സര്‍വേശ്വരനെ സേവിച്ചിരുന്ന യെഹോശാഫാത്തിന്‍റെ പൗത്രന്‍ ആണല്ലോ ഇയാള്‍” എന്നു പറഞ്ഞ് അവര്‍ അദ്ദേഹത്തെ സംസ്കരിച്ചു. രാജ്യഭാരം ഏല്‌ക്കാന്‍ കഴിവുള്ള ആരും അഹസ്യായുടെ ഭവനത്തില്‍ ഉണ്ടായിരുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവൻ അഹസ്യാവെ അന്വേഷിച്ചു; അവൻ ശമര്യയിൽ ഒളിച്ചിരിക്കയായിരുന്നു; അവർ അവനെ പിടിച്ചു യേഹൂവിന്റെ അടുക്കൽ കൊണ്ടുവന്നു കൊന്നു; പൂർണ്ണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച യെഹോശാഫാത്തിന്റെ മകനല്ലോ എന്നു പറഞ്ഞു അവർ അവനെ അടക്കം ചെയ്തു. ഇങ്ങനെ അഹസ്യാവിന്റെ ഗൃഹത്തിൽ ആർക്കും രാജത്വം വഹിപ്പാൻ ശക്തിയില്ലാതെയിരുന്നു.
Malayalam 1992 MBSI
പിന്നെ അവന്‍ അഹസ്യാവെ അന്വേഷിച്ചു; അവന്‍ ശമര്‍യ്യയില്‍ ഒളിച്ചിരിക്കയായിരുന്നു; അവര്‍ അവനെ പിടിച്ചു യേഹൂവിന്റെ അടുക്കല്‍ കൊണ്ടുവന്നു കൊന്നു; പൂര്‍ണ്ണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച യെഹോശാഫാത്തിന്റെ മകനല്ലോ എന്നു പറഞ്ഞു അവര്‍ അവനെ അടക്കംചെയ്തു. ഇങ്ങനെ അഹസ്യാവിന്റെ ഗൃഹത്തില്‍ ആര്‍ക്കും രാജത്വം വഹിപ്പാന്‍ ശക്തിയില്ലാതെയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ അവൻ അഹസ്യാവിനെ അന്വേഷിച്ചു; അവൻ ശമര്യയിൽ ഒളിച്ചിരിക്കയായിരുന്നു; അവർ അവനെ പിടിച്ച് യേഹൂവിന്റെ അടുക്കൽ കൊണ്ടുവന്ന് കൊന്നുകളഞ്ഞു; പൂർണ്ണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച യെഹോശാഫാത്തിന്റെ മകനല്ലോ എന്നു പറഞ്ഞ് അവർ അവനെ അടക്കം ചെയ്തു. ഇങ്ങനെ അഹസ്യാവിന്റെ ഗൃഹത്തിൽ രാജ്യഭരണം ഏൽപ്പാൻ ആരും ഇല്ലാതെയായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവന്‍ അഹസ്യാവെ അന്വേഷിച്ചു; അവന്‍ ശമര്യയിൽ ഒളിച്ചിരിക്കയായിരുന്നു; അവര്‍ അവനെ പിടിച്ചു യേഹൂവിന്റെ അടുക്കൽ കൊണ്ടുവന്നു കൊന്നു; പൂര്‍ണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച യെഹോശാഫാത്തിന്റെ മകനല്ലോ എന്നു പറഞ്ഞ് അവര്‍ അവനെ അടക്കം ചെയ്തു. ഇങ്ങനെ അഹസ്യാവിന്റെ ഗൃഹത്തിൽ ആര്‍ക്കും രാജത്വം വഹിപ്പാന്‍ ശക്തിയില്ലാതെയിരുന്നു.
Malayalam Bible POC-ML 2013
സമരിയായില്‍ ഓടിയൊളി ച്ചഅഹസിയായെ അവര്‍ തിരഞ്ഞുപിടിച്ച് യേഹുവിന്‍െറ മുന്‍പില്‍ കൊണ്ടുവന്നു വധിച്ചു. പൂര്‍ണ ഹൃദയത്തോടെ കര്‍ത്താവിനെ പിന്‍ചെന്നയഹോഷാഫാത്തിന്‍െറ പൗത്രനാണ് എന്നതിന്‍െറ പേരില്‍ അവര്‍ അവനെ സംസ്‌കരിച്ചു. രാജ്യം ഭരിക്കാന്‍ കഴിവുള്ള ആരും അഹസിയാക്കുടുംബത്തില്‍ അവശേഷിച്ചില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അനന്തരം അദ്ദേഹം അഹസ്യാവിനെ തെരഞ്ഞു. ശമര്യയിൽ ഒളിച്ചിരിക്കെ, യേഹുവിന്റെ ആൾക്കാർ അദ്ദേഹത്തെ പിടികൂടി. അവർ അഹസ്യാവിനെ യേഹുവിന്റെ മുമ്പിൽ കൊണ്ടുവന്ന് കൊന്നുകളഞ്ഞു. “പൂർണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച യെഹോശാഫാത്തിന്റെ പൗത്രനാണല്ലോ ഇവൻ,” എന്നു പറഞ്ഞ് അവർ അദ്ദേഹത്തിന്റെ ജഡം സംസ്കരിച്ചു. അങ്ങനെ അഹസ്യാവിന്റെ കുടുംബത്തിൽ, രാജത്വം നിലനിർത്താൻമാത്രം ശക്തരായ ആരും അവശേഷിച്ചില്ല.