2 Chronicles 23:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വസഭയും ദേവാലയത്തില്‍വച്ചു രാജകുമാരനായ യോവാശുമായി ഉടമ്പടി ചെയ്തു. യെഹോയാദ അവരോടു പറഞ്ഞു: “ഇതാ, രാജാവിന്‍റെ പുത്രന്‍. ദാവീദിന്‍റെ സന്തതികളെപ്പറ്റി സര്‍വേശ്വരന്‍ അരുളിച്ചെയ്തിട്ടുള്ളതുപോലെ രാജകുമാരന്‍ രാജ്യം ഭരിക്കട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സർവ്വസഭയും ദൈവാലയത്തിൽവെച്ചു രാജാവിനോടു ഉടമ്പടി ചെയ്തു; അവൻ അവരോടു പറഞ്ഞതു: ദാവീദിന്റെ പുത്രന്മാരെക്കുറിച്ചു യഹോവ അരുളിച്ചെയ്തതുപോലെ രാജപുത്രൻ തന്നേ രാജാവാകേണം.
Malayalam 1992 MBSI
സര്‍വ്വസഭയും ദൈവാലയത്തില്‍വെച്ചു രാജാവിനോടു ഉടമ്പടി ചെയ്തു; അവന്‍ അവരോടു പറഞ്ഞതുദാവീദിന്റെ പുത്രന്മാരെക്കുറിച്ചു യഹോവ അരുളിച്ചെയ്തതുപോലെ രാജപുത്രന്‍ തന്നേ രാജാവാകേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സർവ്വ സഭയും ദൈവാലയത്തിൽവച്ച് രാജകുമാരനോട് ഉടമ്പടി ചെയ്തു; അവൻ അവരോട് പറഞ്ഞത്: “ദാവീദിന്റെ പുത്രന്മാരെക്കുറിച്ച് യഹോവ അരുളിച്ചെയ്തതുപോലെ രാജാവിന്റെ പുത്രൻ തന്നേ രാജാവാകേണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സര്‍വസഭയും ദൈവാലയത്തിൽവച്ചു രാജാവിനോട് ഉടമ്പടി ചെയ്തു; അവന്‍ അവരോട് പറഞ്ഞത്: ദാവീദിന്‍റെ പുത്രന്മാരെക്കുറിച്ചു യഹോവ അരുളിച്ചെയ്തതുപോലെ രാജപുത്രന്‍ തന്നെ രാജാവാകേണം.
Malayalam Bible POC-ML 2013
സമൂഹം മുഴുവന്‍ ദേവാലയത്തില്‍ വെച്ച്‌ രാജാവുമായി ഒരുടമ്പടി ചെയ്‌തു.യഹോയാദാ അവരോടു പറഞ്ഞു: ഇതാ, രാജപുത്രന്‍! ദാവീദിന്‍െറ സന്തതിയെക്കുറിച്ചു കര്‍ത്താവ്‌ അരുളിച്ചെയ്‌തിരിക്കുന്നതുപോലെ ഇവന്‍ രാജാവായി വാഴട്ടെ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ സഭ ഒന്നടങ്കം ദൈവത്തിന്റെ ആലയത്തിൽവെച്ച് രാജാവുമായി ഒരു ഉടമ്പടിചെയ്തു. യെഹോയാദാ അവരോടു പറഞ്ഞു: “ദാവീദിന്റെ പിൻഗാമികളെപ്പറ്റി യഹോവ വാഗ്ദാനം നൽകിയിട്ടുള്ളപ്രകാരം ഇതാ, രാജപുത്രൻ ഭരണമേൽക്കണം.