2 Chronicles 23:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ലേവ്യര്‍ തങ്ങളുടെ ആയുധവുമേന്തി രാജാവിനു ചുറ്റും നില്‌ക്കണം. മറ്റാരെങ്കിലും അകത്തുകടന്നാല്‍ അവനെ വധിക്കണം. രാജാവിനോടൊത്തു നിങ്ങള്‍ എപ്പോഴും ഉണ്ടായിരിക്കണം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ലേവ്യരോ, ഓരോരുത്തൻ താന്താന്റെ ആയുധം ധരിച്ചുകൊണ്ടു രാജാവിന്നു ചുറ്റും നില്ക്കേണം; മറ്റാരെങ്കിലും ആലയത്തിൽ കടന്നാൽ അവൻ മരണശിക്ഷ അനുഭവിക്കേണം; രാജാവു അകത്തു വരുമ്പോഴും പുറത്തു പോകുമ്പോഴും നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം.
Malayalam 1992 MBSI
ലേവ്യരോ ഔരോരുത്തന്‍ താന്താന്റെ ആയുധം ധരിച്ചുകൊണ്ടു രാജാവിന്നു ചുറ്റും നില്‍ക്കേണം; മറ്റാരെങ്കിലും ആലയത്തില്‍ കടന്നാല്‍ അവന്‍ മരണശിക്ഷ അനുഭവിക്കേണം; രാജാവു അകത്തു വരുമ്പോഴും പുറത്തു പോകുമ്പോഴും നിങ്ങള്‍ അവനോടുകൂടെ ഉണ്ടായിരിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ലേവ്യരോ, ഓരോരുത്തൻ താന്താന്റെ ആയുധം ധരിച്ചുകൊണ്ട് രാജാവിന് ചുറ്റും നില്ക്കേണം; മറ്റാരെങ്കിലും ആലയത്തിൽ കടന്നാൽ അവൻ മരണശിക്ഷ അനുഭവിക്കേണം; രാജാവ് അകത്ത് വരുമ്പോഴും പുറത്തു പോകുമ്പോഴും നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ലേവ്യരോ ഓരോരുത്തന്‍ താന്താന്‍റെ ആയുധം ധരിച്ചുകൊണ്ടു രാജാവിനു ചുറ്റും നില്ക്കേണം; മറ്റാരെങ്കിലും ആലയത്തിൽ കടന്നാൽ അവന്‍ മരണശിക്ഷ അനുഭവിക്കേണം; രാജാവ് അകത്തു വരുമ്പോഴും പുറത്തു പോകുമ്പോഴും നിങ്ങള്‍ അവനോടുകൂടെ ഉണ്ടായിരിക്കേണം.
Malayalam Bible POC-ML 2013
ലേവ്യര്‍ ആയുധമേന്തി രാജാവിനു ചുറ്റും നിലകൊള്ളണം. അകത്ത്‌ ആരെങ്കിലും കടന്നാല്‍ അവനെ കൊല്ലണം. അവര്‍ സദാ രാജാവിനോടൊപ്പമുണ്ടായിരിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ലേവ്യർ എല്ലാവരും താന്താങ്ങളുടെ ആയുധവും കൈയിലേന്തി രാജാവിനു ചുറ്റുമായി നിലയുറപ്പിക്കണം. മറ്റാരെങ്കിലും ദൈവാലയത്തിൽ കടന്നാൽ അവനെ കൊന്നുകളയണം. രാജാവ് അകത്തു വരുമ്പോഴും പുറത്തുപോകുമ്പോഴും നിങ്ങൾ അദ്ദേഹത്തിന്റെ അടുത്തുതന്നെ നിൽക്കണം.”