2 Chronicles 24:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏഴാമത്തെ വയസ്സില്‍ യോവാശ് രാജാവായി. നാല്പതു വര്‍ഷം അദ്ദേഹം യെരൂശലേമില്‍ ഭരണം നടത്തി. അദ്ദേഹത്തിന്‍റെ മാതാവ് ബേര്‍-ശേബക്കാരി സിബ്യാ ആയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോവാശ് വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഏഴു വയസ്സായിരുന്നു; അവൻ നാല്പതു സംവത്സരം യെരൂശലേമിൽ വാണു. ബേർ-ശേബക്കാരത്തിയായ അവന്റെ അമ്മെക്കു സിബ്യാ എന്നു പേർ.
Malayalam 1992 MBSI
യോവാശ് വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു ഏഴു വയസ്സായിരുന്നു; അവന്‍ നാല്പതു സംവത്സരം യെരൂശലേമില്‍ വാണു. ബേര്‍-ശേബക്കാരത്തിയായ അവന്റെ അമ്മെക്കു സിബ്യാ എന്നു പേര്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോവാശ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഏഴു വയസ്സായിരുന്നു; അവൻ നാല്പത് സംവത്സരം യെരൂശലേമിൽ വാണു. ബേർ-ശേബക്കാരത്തിയായ അവന്റെ അമ്മയുടെ പേര് സിബ്യാ എന്നായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോവാശ് വാഴ്ച തുടങ്ങിയപ്പോള്‍ അവന് ഏഴു വയസ്സായിരുന്നു; അവന്‍ നാല്പതു സംവത്സരം യെരൂശലേമിൽ വാണു. ബേര്‍-ശേബക്കാരത്തിയായ അവന്‍റെ അമ്മയ്ക്കു സിബ്യാ എന്നു പേര്‍.
Malayalam Bible POC-ML 2013
യോവാഷ്‌ ഏഴാം വയസ്‌സില്‍ രാജാവായി. അവന്‍ നാല്‍പതുവര്‍ഷം ജറുസലെ മില്‍ ഭരണം നടത്തി. ബേര്‍ഷെബായിലെ സിബിയാ ആയിരുന്നു അവന്‍െറ മാതാവ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോവാശിന് ഏഴുവയസ്സായപ്പോൾ അദ്ദേഹം രാജാവായി. അദ്ദേഹം നാൽപ്പതുവർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേരു സിബ്യാ എന്നായിരുന്നു; അവൾ ബേർ-ശേബാക്കാരി ആയിരുന്നു.