2 Chronicles 25:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വാഴ്ച ആരംഭിച്ചപ്പോള്‍ അമസ്യാക്ക് ഇരുപത്തഞ്ചു വയസ്സായിരുന്നു; ഇരുപത്തൊമ്പതു വര്‍ഷം അദ്ദേഹം യെരൂശലേമില്‍ വാണു. യെരൂശലേംകാരി യെഹോവദ്ദാന്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അമസ്യാവു വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു. അവൻ ഇരുപത്തൊമ്പതു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു യെഹോവദ്ദാൻ എന്നു പേർ; അവൾ യെരൂശലേംകാരത്തിയായിരുന്നു.
Malayalam 1992 MBSI
അമസ്യാവു വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു. അവന്‍ ഇരുപത്തൊമ്പതു സംവത്സരം യെരൂശലേമില്‍ വാണു. അവന്റെ അമ്മെക്കു യെഹോവദ്ദാന്‍ എന്നു പേര്‍; അവള്‍ യെരൂശലേംകാരത്തിയായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അമസ്യാവ് വാഴ്ചതുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ച് വയസ്സായിരുന്നു. അവൻ ഇരുപത്തൊമ്പത് സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മ യെരൂശലേംകാരത്തിയായ യെഹോവദ്ദാൻ ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അമസ്യാവ് വാഴ്ച തുടങ്ങിയപ്പോള്‍ അവന് ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ ഇരുപത്തിയൊമ്പതു സംവത്സരം യെരൂശലേമിൽ വാണു. അവന്‍റെ അമ്മയ്ക്കു യെഹോവദ്ദാന്‍ എന്നു പേര്‍; അവള്‍ യെരൂശലേംകാരത്തിയായിരുന്നു.
Malayalam Bible POC-ML 2013
രാജാവാകുമ്പോള്‍ അമസിയായ്‌ക്ക്‌ ഇരുപത്തിയഞ്ചു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ ഇരുപത്തിയൊന്‍പതു വര്‍ഷം ഭരിച്ചു. ജറുസലെംകാരിയായയഹോവദ്‌ദാനായിരുന്നു അവന്‍െറ മാതാവ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അമസ്യാവ് രാജാവാകുമ്പോൾ അദ്ദേഹത്തിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം ഇരുപത്തിയൊൻപതു വർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് യഹോവദ്ദാൻ എന്നായിരുന്നു; അവർ ജെറുശലേംകാരിയായിരുന്നു.