2 Chronicles 25:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അമസ്യാ സെയീരില്‍ പാര്‍ത്തിരുന്ന എദോമ്യരെ സംഹരിച്ചു മടങ്ങി വന്നശേഷം അവരുടെ ദേവന്മാരുടെ വിഗ്രഹങ്ങള്‍ കൊണ്ടുവന്നു പ്രതിഷ്ഠിച്ച് അവയ്‍ക്ക് കാഴ്ചകള്‍ അര്‍പ്പിക്കുകയും നമസ്കരിക്കുകയും ധൂപം അര്‍പ്പിക്കുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അമസ്യാവു എദോമ്യരെ സംഹരിച്ചു മടങ്ങിവന്നശേഷം അവൻ സേയീര്യരുടെ ദേവന്മാരെ കൊണ്ടുവന്നു അവയെ തനിക്കു ദേവന്മാരായി നിർത്തി അവയുടെ മുമ്പാകെ നമസ്കരിക്കയും അവെക്കു ധൂപം കാട്ടുകയും ചെയ്തു.
Malayalam 1992 MBSI
എന്നാല്‍ അമസ്യാവു എദോമ്യരെ സംഹരിച്ചു മടങ്ങിവന്നശേഷം അവന്‍ സേയീര്‍യ്യരുടെ ദേവന്മാരെ കൊണ്ടുവന്നു അവയെ തനിക്കു ദേവന്മാരായി നിര്‍ത്തി അവയുടെ മുമ്പാകെ നമസ്കരിക്കയും അവേക്കു ധൂപം കാട്ടുകയും ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അമസ്യാവ് എദോമ്യരെ സംഹരിച്ച് മടങ്ങിവന്നശേഷം അവൻ സേയീര്യരുടെ ദേവന്മാരെ കൊണ്ടുവന്ന് അവയെ തനിക്ക് ദേവന്മാരായി നിർത്തി അവയുടെ മുമ്പാകെ നമസ്കരിക്കയും അവെക്ക് ധൂപം കാട്ടുകയും ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ അമസ്യാവ് എദോമ്യരെ സംഹരിച്ചു മടങ്ങിവന്നശേഷം അവന്‍ സേയീര്യരുടെ ദേവന്മാരെ കൊണ്ടുവന്ന് അവയെ തനിക്കു ദേവന്മാരായി നിര്‍ത്തി അവയുടെ മുമ്പാകെ നമസ്കരിക്കയും അവയ്ക്കു ധൂപം കാട്ടുകയും ചെയ്തു.
Malayalam Bible POC-ML 2013
ഏദോമ്യരെ തോല്‍പ്പിച്ചു മടങ്ങുമ്പോള്‍ അമസിയാ സെയിര്‍ നിവാസികളുടെ ദേവവിഗ്രഹങ്ങളും കൂടെക്കൊണ്ടുവന്നു. അവയെ സ്വന്തം ദേവന്മാരായി പ്രതിഷ്‌ഠിച്ച് ആരാധിക്കുകയും കാഴ്‌ചയര്‍പ്പിക്കുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അമസ്യാവ് ഏദോമ്യരെ സംഹരിച്ചു മടങ്ങിവന്നപ്പോൾ സേയീർജനതയുടെ ദേവന്മാരെയും എടുത്തുകൊണ്ടുപോന്നു. അദ്ദേഹം അവയെ തന്റെ സ്വന്തം ദേവന്മാരായി പ്രതിഷ്ഠിച്ച് അവയുടെമുമ്പിൽ കുമ്പിടുകയും ഹോമബലികൾ അർപ്പിക്കുകയും ചെയ്തു.