2 Chronicles 25:24 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദേവാലയത്തില്‍ കണ്ട സ്വര്‍ണവും വെള്ളിയും സകല പാത്രങ്ങളും കൈവശപ്പെടുത്തുകയും അവയുടെ സൂക്ഷിപ്പുകാരായ ഓബേദ്-എദോമിന്‍റെ പിന്‍തലമുറക്കാരെ തടവുകാരാക്കുകയും ചെയ്തു. കൂടാതെ രാജകൊട്ടാരത്തിലുണ്ടായിരുന്ന നിക്ഷേപങ്ങളും കൊള്ളയടിച്ചു. അവയോടൊപ്പം തടവുകാരുമായി ഇസ്രായേല്‍രാജാവ് ശമര്യയിലേക്കു മടങ്ങി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ദൈവാലയത്തിൽ ഓബേദ്-എദോമിന്റെ പക്കൽ കണ്ട എല്ലാപൊന്നും വെള്ളിയും സകലപാത്രങ്ങളും രാജധാനിയിലെ ഭണ്ഡാരവും എടുത്തു ജാമ്യക്കാരെയും പിടിച്ചു ശമര്യയിലേക്കു മടങ്ങിപ്പോയി.
Malayalam 1992 MBSI
അവന്‍ ദൈവാലയത്തില്‍ ഔബേദ്-എദോമിന്റെ പക്കല്‍ കണ്ട എല്ലാപൊന്നും വെള്ളിയും സകലപാത്രങ്ങളും രാജധാനിയിലെ ഭണ്ഡാരവും എടുത്തു ജാമ്യക്കാരെയും പിടിച്ചു ശമര്‍യ്യയിലേക്കു മടങ്ങിപ്പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ദൈവാലയത്തിൽ ഓബേദ്-എദോമിന്റെ പക്കൽ കണ്ട പൊന്നും വെള്ളിയും സകലപാത്രങ്ങളും രാജധാനിയിലെ അമൂല്യ വസ്തുക്കളും എടുത്ത് തടവുകാരുമായി ശമര്യയിലേക്ക് മടങ്ങിപ്പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ദൈവാലയത്തിൽ ഓബേദ്-എദോമിന്റെ പക്കൽ കണ്ട എല്ലാ പൊന്നും വെള്ളിയും സകല പാത്രങ്ങളും രാജധാനിയിലെ ഭണ്ഡാരവും എടുത്തു ജാമ്യക്കാരെയും പിടിച്ചു ശമര്യയിലേക്കു മടങ്ങിപ്പോയി.
Malayalam Bible POC-ML 2013
അവന്‍ ദേവാലയത്തിലെ സ്വര്‍ണവും വെള്ളിയും പാത്രങ്ങളും കൊള്ളയടിച്ച്, ഓബെദ് ഏദോമിനെ തടവുകാരനാക്കി; രാജകൊട്ടാരത്തിലെ നിക്‌ഷേപങ്ങള്‍ കൈവശപ്പെടുത്തി; കൊള്ള മുതലും തടവുകാരുമായി സമരിയായിലേക്കു മടങ്ങി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഓബേദ്-ഏദോമിന്റെ സൂക്ഷിപ്പിൽ ദൈവാലയത്തിൽ ഉണ്ടായിരുന്ന സ്വർണവും വെള്ളിയും മറ്റുപകരണങ്ങളും അദ്ദേഹം എടുത്തുകൊണ്ടുപോയി. അതോടൊപ്പം കൊട്ടാരഭണ്ഡാരവും ജാമ്യത്തടവുകാരെയും അദ്ദേഹം കൈയടക്കി. ഇവയെല്ലാമായി അദ്ദേഹം ശമര്യയിലേക്കു മടങ്ങി.