2 Chronicles 25:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മോശയുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് അവരുടെ മക്കളെ വധിച്ചില്ല. പിതാക്കന്മാര്‍ പുത്രന്മാര്‍ നിമിത്തമോ പുത്രന്മാര്‍ പിതാക്കന്മാര്‍ നിമിത്തമോ വധിക്കപ്പെടരുത്; ഓരോരുത്തന്‍ സ്വന്തം പാപം നിമിത്തമേ മരിക്കാവൂ എന്നുള്ള സര്‍വേശ്വരന്‍റെ കല്പന അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എങ്കിലും അവരുടെ പുത്രന്മാരെ അവൻ കൊല്ലിച്ചില്ല; അപ്പന്മാർ പുത്രന്മാരുടെ നിമിത്തം മരിക്കരുതു; പുത്രന്മാർ അപ്പന്മാരുടെ നിമിത്തവും മരിക്കരുതു; ഓരോരുത്തൻ താന്താന്റെ സ്വന്തപാപംനിമിത്തമേ മരിക്കാവു എന്നു യഹോവ കല്പിച്ചിരിക്കുന്നതായി മോശെയുടെ പുസ്തകത്തിലെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ തന്നേ.
Malayalam 1992 MBSI
എങ്കിലും അവരുടെ പുത്രന്മാരെ അവന്‍ കൊല്ലിച്ചില്ല; അപ്പന്മാര്‍ പുത്രന്മാരുടെ നിമിത്തം മരിക്കരുതു; പുത്രന്മാര്‍ അപ്പന്മാരുടെ നിമിത്തവും മരിക്കരുതു; ഔരോരുത്തന്‍ താന്താന്റെ സ്വന്തപാപം നിമിത്തമേ മരിക്കാവു എന്നു യഹോവ കല്പിച്ചിരിക്കുന്നതായി മോശെയുടെ പുസ്തകത്തിലെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതു പോലെ തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എങ്കിലും അവരുടെ പുത്രന്മാരെ അവൻ കൊന്നില്ല; ‘അപ്പന്മാർ പുത്രന്മാരുടെ നിമിത്തം മരിക്കരുത്; പുത്രന്മാർ അപ്പന്മാരുടെ നിമിത്തവും മരിക്കരുത്; ഓരോരുത്തൻ സ്വന്ത പാപം നിമിത്തമേ മരിക്കാവു’ എന്ന് യഹോവ കല്പിച്ചിരിക്കുന്നതായി മോശെയുടെ പുസ്തകത്തിലെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ തന്നേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എങ്കിലും അവരുടെ പുത്രന്മാരെ അവന്‍ കൊല്ലിച്ചില്ല; അപ്പന്മാര്‍ പുത്രന്മാരുടെ നിമിത്തം മരിക്കരുത്; പുത്രന്മാര്‍ അപ്പന്മാരുടെ നിമിത്തവും മരിക്കരുത്; ഓരോരുത്തന്‍ താന്താന്‍റെ സ്വന്തപാപം നിമിത്തമേ മരിക്കാവൂ എന്നു യഹോവ കല്പിച്ചിരിക്കുന്നതായി മോശെയുടെ പുസ്തകത്തിലെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ തന്നെ.
Malayalam Bible POC-ML 2013
മോശയുടെ നിയമഗ്രന്‌ഥത്തില്‍ എഴുതിയിരിക്കുന്നതനുസരിച്ച്‌ അവന്‍ അവരുടെ മക്കളെകൊന്നില്ല. പിതാക്കന്‍മാരുടെ അകൃത്യത്തിനു മക്കളോ, മക്കളുടെ അകൃത്യത്തിന്‌ പിതാക്കന്‍മാരോ വധിക്കപ്പെടരുത്‌. ഓരോരുത്ത രും താന്താങ്ങളുടെ അകൃത്യത്തിനു മരണ ശിക്‌ഷ അനുഭവിക്കണം എന്ന കര്‍ത്താവിന്‍െറ കല്‍പന അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നിരുന്നാലും “മക്കളുടെ തെറ്റിനു പിതാക്കന്മാരോ പിതാക്കന്മാരുടെ തെറ്റിനു മക്കളോ മരണശിക്ഷ അനുഭവിക്കരുത്; ഓരോരുത്തരുടെയും പാപത്തിന് അവരവർതന്നെ മരണശിക്ഷ അനുഭവിക്കണം,” എന്ന് യഹോവ കൽപ്പിച്ചിരിക്കുന്നതായി മോശയുടെ ന്യായപ്രമാണഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതനുസരിച്ച് അമസ്യാവ് അവരുടെ മക്കളെ കൊലചെയ്യിച്ചില്ല.