2 Chronicles 25:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അമസ്യാ യെഹൂദാനിവാസികളെ വിളിച്ചുകൂട്ടി. യെഹൂദ്യരും ബെന്യാമീന്യരുമായ എല്ലാവരെയും പിതൃഭവനക്രമത്തില്‍ സഹസ്രാധിപന്മാരുടെയും ശതാധിപന്മാരുടെയും കീഴിലാക്കി. യുദ്ധത്തിനു കുന്തവും പരിചയും ഉപയോഗിക്കാന്‍ പ്രാപ്തരും ഇരുപതു വയസ്സും അതിനുമേല്‍ പ്രായമുള്ളവരുമായ മൂന്നുലക്ഷം പേരെ തിരഞ്ഞെടുത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അമസ്യാവു യെഹൂദയെ കൂട്ടിവരുത്തി; എല്ലായെഹൂദയും ബെന്യാമീനുമായ അവരെ സഹസ്രാധിപന്മാർക്കും ശതാധിപന്മാർക്കും കീഴെ പിതൃഭവനം പിതൃഭവനമായി നിർത്തി, ഇരുപതു വയസ്സുമുതൽ മേലോട്ടുള്ളവരെ എണ്ണി, കുന്തവും പരിചയും എടുപ്പാൻ പ്രാപ്തിയുള്ള ശ്രേഷ്ഠയോദ്ധാക്കൾ മൂന്നു ലക്ഷം എന്നു കണ്ടു.
Malayalam 1992 MBSI
എന്നാല്‍ അമസ്യാവു യെഹൂദയെ കൂട്ടിവരുത്തി; എല്ലായെഹൂദയും ബെന്യാമീനുമായ അവരെ സഹസ്രാധിപന്മാര്‍ക്കും ശതാധിപന്മാര്‍ക്കും കീഴെ പിതൃഭവനം പിതൃഭവനമായി നിര്‍ത്തി. ഇരുപതു വയസ്സുമുതല്‍ മേലോട്ടുള്ളവരെ എണ്ണി, കുന്തവും പരിചയും എടുപ്പാന്‍ പ്രാപ്തിയുള്ള ശ്രേഷ്ഠയോദ്ധാക്കള്‍ മൂന്നു ലക്ഷം എന്നു കണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കൂടാതെ,അമസ്യാവ് യെഹൂദാജനത്തെ കൂട്ടിവരുത്തി; യെഹൂദ്യരും ബെന്യാമീന്യരുമായ അവരെ സഹസ്രാധിപന്മാർക്കും ശതാധിപന്മാർക്കും കീഴെ, പിതൃഭവനങ്ങൾ പ്രകാരം നിർത്തി, ഇരുപതു വയസ്സിനു മുകളിലുള്ളവരുടെ എണ്ണം എടുത്തു. കുന്തവും പരിചയും എടുപ്പാൻ പ്രാപ്തിയുള്ള ശ്രേഷ്ഠയോദ്ധാക്കൾ, മൂന്നു ലക്ഷം, എന്ന് കണ്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ അമസ്യാവ് യെഹൂദായെ കൂട്ടിവരുത്തി; എല്ലാ യെഹൂദായും ബെന്യാമീനുമായ അവരെ സഹസ്രാധിപന്മാര്‍ക്കും ശതാധിപന്മാര്‍ക്കും കീഴെ പിതൃഭവനം പിതൃഭവനമായി നിര്‍ത്തി. ഇരുപത് വയസ്സുമുതൽ മേലോട്ടുള്ളവരെ എണ്ണി, കുന്തവും പരിചയും എടുപ്പാന്‍ പ്രാപ്തിയുള്ള ശ്രേഷ്ഠയോദ്ധാക്കള്‍ മൂന്നുലക്ഷം എന്നു കണ്ടു.
Malayalam Bible POC-ML 2013
അമസിയാ യൂദായില്‍നിന്നും ബഞ്ചമിനില്‍നിന്നും ആളുകളെ ശേഖരിച്ച്‌ അവരെ കുടുംബക്രമത്തില്‍ സഹസ്രാധിപന്‍മാരുടെയും ശതാധിപന്‍മാരുടെയും കീഴില്‍ നിയോഗിച്ചു. ഇരുപതും അതിനുമേലും വയ സ്‌സുള്ള മൂന്നുലക്‌ഷംപേരെ അവന്‍ ഒരുമിച്ചുകൂട്ടി. അവര്‍യുദ്‌ധശേഷിയുള്ളവരും കുന്തവും പരിചയും ഉപയോഗിക്കാന്‍ കഴിവുള്ളവരും ആയിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അമസ്യാവ് യെഹൂദാജനതയെ ഒരുമിച്ചു വിളിച്ചുകൂട്ടി; അവരെ യെഹൂദയുടെയും ബെന്യാമീന്റെയും പിതൃകുടുംബക്രമമനുസരിച്ച് സഹസ്രാധിപന്മാരുടെയും ശതാധിപന്മാരുടെയും കീഴിൽ നിയോഗിച്ചു. അതിനുശേഷം അദ്ദേഹം ഇരുപതു വയസ്സും അതിൽ കൂടുതലും പ്രായമുള്ളവരുടെ എണ്ണം തിട്ടപ്പെടുത്തി; യുദ്ധസേവനത്തിനു സന്നദ്ധരും കുന്തവും പരിചയും പ്രയോഗിക്കാൻ പ്രാപ്തരുമായി മൂന്നുലക്ഷം പടയാളികൾ ഉള്ളതായിക്കണ്ടു.