2 Chronicles 25:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ ഒരു പ്രവാചകന്‍ രാജാവിന്‍റെ അടുത്തു വന്നു പറഞ്ഞു: “രാജാവേ, ഇസ്രായേല്‍സൈന്യത്തെ അങ്ങയുടെ കൂടെ കൊണ്ടുപോകരുത്. സര്‍വേശ്വരന്‍ എഫ്രയീമ്യരായ ഇസ്രായേല്യരുടെ കൂടെ ഇല്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ഒരു ദൈവപുരുഷൻ അവന്റെ അടുക്കൽ വന്നു: രാജാവേ, യിസ്രായേലിന്റെ സൈന്യം നിന്നോടുകൂടെ പോരരുതു; യഹോവ യിസ്രായേലിനോടു കൂടെ, എല്ലാഎഫ്രയീമ്യരോടുംകൂടെ തന്നേ ഇല്ല.
Malayalam 1992 MBSI
എന്നാല്‍ ഒരു ദൈവപുരുഷന്‍ അവന്റെ അടുക്കല്‍ വന്നുരാജാവേ, യിസ്രായേലിന്റെ സൈന്യം നിന്നോടുകൂടെ പോരരുതു; യഹോവ യിസ്രായേലിനോടു കൂടെ, എല്ലാ എഫ്രയീമ്യരോടുംകൂടെ തന്നേ ഇല്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ഒരു ദൈവപുരുഷൻ അവന്റെ അടുക്കൽ വന്നു: “രാജാവേ, യിസ്രായേലിന്റെ സൈന്യം നിന്നോടുകൂടെ പോരരുത്; യഹോവ യിസ്രായേലിനോട് കൂടെ, എല്ലാ എഫ്രയീമ്യരോടുംകൂടെ തന്നേ ഇല്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ഒരു ദൈവപുരുഷന്‍ അവന്‍റെ അടുക്കൽ വന്നു: രാജാവേ, യിസ്രായേലിന്‍റെ സൈന്യം നിന്നോടുകൂടെ പോരരുത്; യഹോവ യിസ്രായേലിനോടുകൂടെ, എല്ലാ എഫ്രയീമ്യരോടുംകൂടെ തന്നെ ഇല്ല.
Malayalam Bible POC-ML 2013
എന്നാല്‍, ഒരു ദൈവപുരുഷന്‍ വന്ന്‌ അവനോടു പറഞ്ഞു:രാജാവേ, ഇസ്രായേല്‍സൈന്യത്തെനീ കൂടെക്കൊണ്ടു പോകരുത്‌. കര്‍ത്താവ്‌ എഫ്രായിംകാരായ ഈ ഇസ്രായേല്യരോടുകൂടെയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ഒരു ദൈവപുരുഷൻ അദ്ദേഹത്തിന്റെ അടുത്തുവന്നു പറഞ്ഞു: “അല്ലയോ രാജാവേ, ഇസ്രായേലിൽനിന്നുള്ള ഈ പടയാളികൾ അങ്ങയോടുകൂടി യുദ്ധത്തിനു വരരുത്—കാരണം യഹോവ ഇസ്രായേല്യരോടുകൂടെ ഇല്ല. എഫ്രയീംജനതയിലെ യാതൊരുത്തന്റെകൂടെയും ഇല്ല.