2 Chronicles 25:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാവ് പ്രവാചകനോടു ചോദിച്ചു: “ഇസ്രായേല്‍സൈന്യത്തിനുവേണ്ടി കൊടുത്ത നൂറു താലന്തു വെള്ളിയുടെ കാര്യത്തില്‍ ഞാന്‍ എന്തു ചെയ്യും?” പ്രവാചകന്‍ പറഞ്ഞു: “അതിനെക്കാള്‍ അധികം നല്‌കാന്‍ സര്‍വേശ്വരനു കഴിയുമല്ലോ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അമസ്യാവു ദൈവപുരുഷനോടു: എന്നാൽ ഞാൻ യിസ്രായേൽപടക്കൂട്ടത്തിന്നു കൊടുത്ത നൂറു താലന്തിന്നു എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. അതിന്നു ദൈവപുരുഷൻ: അതിനെക്കാൾ അധികം നിനക്കു തരുവാൻ യഹോവെക്കു കഴിയും എന്നുത്തരം പറഞ്ഞു.
Malayalam 1992 MBSI
അമസ്യാവു ദൈവപുരുഷനോടുഎന്നാല്‍ ഞാന്‍ യിസ്രായേല്‍പടക്കൂട്ടത്തിന്നു കൊടുത്ത നൂറു താലന്തിന്നു എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. അതിന്നു ദൈവപുരുഷന്‍ അതിനെക്കാള്‍ അധികം നിനക്കു തരുവാന്‍ യഹോവേക്കു കഴിയും എന്നുത്തരം പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അമസ്യാവ് ദൈവപുരുഷനോട്: “എന്നാൽ ഞാൻ യിസ്രായേൽ പടക്കൂട്ടത്തിന് കൊടുത്ത നൂറു താലന്ത് വെള്ളിയുടെ കാര്യത്തിൽ എന്ത് ചെയ്യും” എന്ന് ചോദിച്ചു. അതിന് ദൈവപുരുഷൻ: “അതിനെക്കാൾ അധികം നിനക്ക് തരുവാൻ യഹോവയ്ക്ക് കഴിയും” എന്ന് ഉത്തരം പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അമസ്യാവ് ദൈവപുരുഷനോട്: എന്നാൽ ഞാന്‍ യിസ്രായേൽപടക്കൂട്ടത്തിനു കൊടുത്ത നൂറു താലന്തിന് എന്തു ചെയ്യേണ്ടൂ എന്നു ചോദിച്ചു. അതിനു ദൈവപുരുഷന്‍: അതിനെക്കാള്‍ അധികം നിനക്കു തരുവാന്‍ യഹോവയ്ക്കു കഴിയും എന്നുത്തരം പറഞ്ഞു.
Malayalam Bible POC-ML 2013
അമസിയാ ദൈവപുരുഷനോടു പറഞ്ഞു: ഇസ്രായേല്‍സൈന്യത്തിനു ഞാന്‍ നൂറു താലന്തു വെള്ളി കൊടുത്തുപോയല്ലോ! ദൈവപുരുഷന്‍ പറഞ്ഞു: അതിനെക്കാള്‍ കൂടുതല്‍ തരാന്‍ കര്‍ത്താവിനു കഴിവുണ്ട്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“എന്നാൽ ഈ പടയാളികൾക്കുവേണ്ടി ഞാൻ കൊടുത്ത നൂറു താലന്തു വെള്ളിയുടെ കാര്യമോ?” അമസ്യാവ് ദൈവപുരുഷനോട് ചോദിച്ചു. അതിന് ദൈവപുരുഷൻ: “യഹോവയ്ക്ക് അതും അതിലധികവും തരാൻ കഴിയും” എന്നുത്തരം പറഞ്ഞു.