2 Chronicles 26:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അദ്ദേഹം മരുഭൂമിയില്‍ ഗോപുരങ്ങള്‍ പണിയുകയും ധാരാളം കിണറുകള്‍ കുഴിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിനു താഴ്വരയിലും സമതലപ്രദേശത്തും ധാരാളം കന്നുകാലികള്‍ ഉണ്ടായിരുന്നു. കൃഷിയില്‍ തല്പരനായിരുന്നതുകൊണ്ടു മലമ്പ്രദേശത്തും ഫലപുഷ്ടമായ സ്ഥലങ്ങളിലും കൃഷിക്കാരെയും മുന്തിരികൃഷിക്കാരെയും അദ്ദേഹം നിയമിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്നു താഴ്‌വീതിയിലും സമഭൂമിയിലും വളരെ കന്നുകാലികൾ ഉണ്ടായിരുന്നതുകൊണ്ടു അവൻ മരുഭൂമിയിൽ ഗോപുരങ്ങൾ പണിതു, അനേകം കിണറും കുഴിപ്പിച്ചു; അവൻ കൃഷിപ്രിയനായിരുന്നതിനാൽ അവന്നു മലകളിലും കർമ്മേലിലും കൃഷിക്കാരും മുന്തിരിത്തോട്ടക്കാരും ഉണ്ടായിരുന്നു.
Malayalam 1992 MBSI
അവന്നു താഴ്വീതിയിലും സമഭൂമിയിലും വളരെ കന്നുകാലികള്‍ ഉണ്ടായിരുന്നതുകൊണ്ടു അവന്‍ മരുഭൂമിയില്‍ ഗോപുരങ്ങള്‍ പണിതു, അനേകം കിണറും കുഴിപ്പിച്ചു; അവന്‍ കൃഷിപ്രിയനായിരുന്നതിനാല്‍ അവന്നു മലകളിലും കര്‍മ്മേലിലും കൃഷിക്കാരും മുന്തിരിത്തോട്ടക്കാരും ഉണ്ടായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
താഴ്വരയിലും സമഭൂമിയിലും വളരെ കന്നുകാലികൾ ഉണ്ടായിരുന്നതുകൊണ്ട്, അവൻ മരുഭൂമിയിൽ ഗോപുരങ്ങൾ പണിതു, അനേകം കിണറുകളും കുഴിപ്പിച്ചു; കൃഷിയിൽ തൽപ്പരനായിരുന്നതിനാൽ അവന് മലകളിലും കർമ്മേലിലും കൃഷിക്കാരും മുന്തിരിത്തോട്ടക്കാരും ഉണ്ടായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനു താഴ്വീതിയിലും സമഭൂമിയിലും വളരെ കന്നുകാലികള്‍ ഉണ്ടായിരുന്നതുകൊണ്ട് അവന്‍ മരുഭൂമിയിൽ ഗോപുരങ്ങള്‍ പണിതു, അനേകം കിണറും കുഴിപ്പിച്ചു; അവന്‍ കൃഷിപ്രിയനായിരുന്നതിനാൽ അവനു മലകളിലും കര്‍മ്മേലിലും കൃഷിക്കാരും മുന്തിരിത്തോട്ടക്കാരും ഉണ്ടായിരുന്നു.
Malayalam Bible POC-ML 2013
അവന്‍ മരുഭൂമിയില്‍ ഗോപുരങ്ങള്‍ പണിയുകയുംഅനേകം കിണറുകള്‍ കുഴിക്കുകയും ചെയ്‌തു. അവനു ഷെഫേലായിലും സമതലത്തിലും ധാരാളം കാലിക്കൂട്ടങ്ങളുണ്ടായിരുന്നു. കൃഷിയില്‍ തത്‌പരനായിരുന്നതിനാല്‍, അവന്‍ കുന്നുകളിലും ഫലപുഷ്‌ടിയുള്ള പ്രദേശങ്ങളിലും കര്‍ഷകരെയും മുന്തിരിക്കൃഷിക്കാരെയും നിയോഗിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കുന്നിൻപ്രദേശങ്ങളിലും സമഭൂമിയിലും അദ്ദേഹത്തിനു വളരെയേറെ കാലിക്കൂട്ടങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹം മരുഭൂമിയിൽ ഗോപുരങ്ങൾ പണിയിക്കുകയും അനേകം ജലസംഭരണികൾ കുഴിപ്പിക്കുകയും ചെയ്തു. അദ്ദേഹം കൃഷിയിൽ അതീവ തത്പരനായിരുന്നതിനാൽ മലകളിലും താഴ്വരകളിലുമായി കർഷകരും മുന്തിരിത്തോപ്പുകളിൽ പണിചെയ്യുന്ന ജോലിക്കാരും അദ്ദേഹത്തിനുണ്ടായിരുന്നു.