2 Chronicles 26:18 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ഉസ്സിയാരാജാവിനെ തടഞ്ഞുകൊണ്ടു പറഞ്ഞു: “ഉസ്സിയായേ, സര്‍വേശ്വരനു ധൂപം അര്‍പ്പിക്കുന്നത് അങ്ങേക്കു ചേര്‍ന്നതല്ല; അഹരോന്‍വംശജരും ധൂപം കാട്ടുവാന്‍ പ്രത്യേകം വേര്‍തിരിക്കപ്പെട്ടവരുമായ പുരോഹിതന്മാരുണ്ടല്ലോ; വിശുദ്ധമന്ദിരത്തില്‍നിന്നു പുറത്തുപോകൂ; അങ്ങ് ചെയ്തതു തെറ്റാണ്; ഇതുമൂലം ദൈവമായ സര്‍വേശ്വരനില്‍നിന്ന് ഒരു ബഹുമതിയും അങ്ങേക്ക് ലഭിക്കുകയില്ല.” ഉസ്സിയാ കുപിതനായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉസ്സീയാവേ, യഹോവെക്കു ധൂപം കാട്ടുന്നതു നിനക്കു വിഹിതമല്ല; ധൂപം കാട്ടുവാൻ വിശുദ്ധീകരിക്കപ്പെട്ട അഹരോന്യരായ പുരോഹിതന്മാർക്കത്രേ; വിശുദ്ധമന്ദിരത്തിൽനിന്നു പൊയ്ക്കൊൾക; ലംഘനമാകുന്നു നീ ചെയ്തിരിക്കുന്നതു; അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു മാനമായിരിക്കയില്ല എന്നു പറഞ്ഞു.
Malayalam 1992 MBSI
ഉസ്സീയാവേ, യഹോവേക്കു ധൂപം കാട്ടുന്നതു നിനക്കു വിഹിതമല്ല; ധൂപം കാട്ടുവാന്‍ വിശുദ്ധീകരിക്കപ്പെട്ട അഹരോന്യരായ പുരോഹിതന്മാര്‍ക്കത്രേ; വിശുദ്ധമന്ദിരത്തില്‍നിന്നു പൊയ്ക്കൊള്‍ക; ലംഘനമാകുന്നു നീ ചെയ്തിരിക്കുന്നതു; അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു മാനമായിരിക്കയില്ല എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഉസ്സീയാവേ, യഹോവയ്ക്ക് ധൂപം കാട്ടുന്നത് നിനക്ക് അനുവദിച്ചിട്ടില്ല; ധൂപം കാട്ടുവാൻ വിശുദ്ധീകരിക്കപ്പെട്ട, അഹരോന്യരായ പുരോഹിതന്മാർ ഉണ്ടല്ലോ? നീ ലംഘനം ചെയ്തിരിക്കയാൽ വിശുദ്ധമന്ദിരത്തിൽ നിന്ന് പുറത്ത് പോകുക; നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ മാനിക്കപ്പെടുകയില്ല” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഉസ്സീയാരാജാവിനെ തടുത്ത് അവനോട്: ഉസ്സീയാവേ, യഹോവയ്ക്കു ധൂപം കാട്ടുന്നതു നിനക്കു വിഹിതമല്ല; ധൂപം കാട്ടുവാന്‍ വിശുദ്ധീകരിക്കപ്പെട്ട അഹരോന്യരായ പുരോഹിതന്മാര്‍ക്കത്രേ; വിശുദ്ധമന്ദിരത്തിൽനിന്നു പൊയ്ക്കൊള്‍ക; ലംഘനമാകുന്നു നീ ചെയ്തിരിക്കുന്നത്; അതു നിന്‍റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു മാനമായിരിക്കയില്ല എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഉസിയായെ തടഞ്ഞുകൊണ്ട്‌ അവന്‍ പറഞ്ഞു:ഉസിയാ, നീയല്ല കര്‍ത്താവിനു ധൂപം അര്‍പ്പിക്കേണ്ടത്‌. അഹറോന്‍െറ പുത്രന്‍മാരും ധൂപാര്‍പ്പണത്തിനു പ്രത്യേകം നിയോഗിക്കപ്പെട്ടവരുമായ പുരോഹിതന്‍മാരാണ്‌. വിശുദ്‌ധസ്‌ഥലത്തുനിന്നു പുറത്തുകടക്കൂ, നീ ചെയ്‌തതു തെറ്റാണ്‌. ഇതു ദൈവമായ കര്‍ത്താവിന്‍െറ മുന്‍പാകെ നിനക്കു മഹത്വം നല്‍കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ ഉസ്സീയാരാജാവിനെ തടഞ്ഞുകൊണ്ടു പറഞ്ഞു: “ഉസ്സീയാവേ, യഹോവയ്ക്കു ധൂപവർഗം കത്തിക്കുന്ന ശുശ്രൂഷ അങ്ങേക്കുള്ളതല്ല; അത് പുരോഹിതന്മാരും അഹരോന്റെ പിൻഗാമികളുമായ ശുദ്ധീകരിക്കപ്പെട്ടവർക്കു മാത്രമുള്ളതാണ്. അതിനാൽ അങ്ങ് വിശുദ്ധമന്ദിരം വിട്ടുപോകൂ; പാപംചെയ്തിരിക്കുന്നു. അതുകൊണ്ട് ദൈവമായ യഹോവയിൽനിന്ന് അങ്ങേക്കു ബഹുമതി ലഭിക്കുകയില്ല.”