2 Chronicles 26:20 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മുഖ്യപുരോഹിതനായ അസര്യായും മറ്റു പുരോഹിതന്മാരും അദ്ദേഹത്തെ സൂക്ഷിച്ചുനോക്കിയപ്പോള്‍ അദ്ദേഹത്തിന്‍റെ നെറ്റിയില്‍ കുഷ്ഠം ബാധിച്ചിരിക്കുന്നതായി കണ്ടു. ഉടനെതന്നെ അദ്ദേഹത്തെ അവര്‍ അവിടെനിന്നു പുറത്താക്കി. സര്‍വേശ്വരന്‍ തന്നെ ശിക്ഷിച്ചതുകൊണ്ട് പുറത്തുകടക്കാന്‍ അദ്ദേഹവും തിടുക്കം കൂട്ടി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മഹാപുരോഹിതനായ അസര്യാവും സകലപുരോഹിതന്മാരും അവനെ നോക്കി, അവന്റെ നെറ്റിയിൽ കുഷ്ഠം പിടിച്ചിരിക്കുന്നതു കണ്ടിട്ടു അവനെ ക്ഷണം അവിടെനിന്നു പുറത്താക്കി; യഹോവ തന്നേ ബാധിച്ചതുകൊണ്ടു അവൻ തന്നേയും പുറത്തുപോകുവാൻ ബദ്ധപ്പെട്ടു.
Malayalam 1992 MBSI
മഹാപുരോഹിതനായ അസര്‍യ്യാവും സകലപുരോഹിതന്മാരും അവനെ നോക്കി, അവന്റെ നെറ്റിയില്‍ കുഷ്ഠം പിടിച്ചിരിക്കുന്നതു കണ്ടിട്ടു അവനെ ക്ഷണം അവിടെനിന്നു പുറത്താക്കി; യഹോവ തന്നെ ബാധിച്ചതുകൊണ്ടു അവന്‍ തന്നേയും പുറത്തുപോകുവാന്‍ ബദ്ധപ്പെട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മഹാപുരോഹിതനായ അസര്യാവും സകലപുരോഹിതന്മാരും അവനെ നോക്കി, അവന്റെ നെറ്റിയിൽ കുഷ്ഠം പിടിച്ചിരിക്കുന്നത് കണ്ടിട്ട് അവനെ വേഗത്തിൽ അവിടെനിന്ന് പുറത്താക്കി; യഹോവ അവനെ ശിക്ഷിച്ചതിനാൽ അവൻ തന്നേ പുറത്തുപോകുവാൻ ബദ്ധപ്പെട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മഹാപുരോഹിതനായ അസര്യാവും സകല പുരോഹിതന്മാരും അവനെ നോക്കി, അവന്റെ നെറ്റിയിൽ കുഷ്ഠം പിടിച്ചിരിക്കുന്നതു കണ്ടിട്ട് അവനെ ക്ഷണം അവിടെനിന്നു പുറത്താക്കി; യഹോവ തന്നെ ബാധിച്ചതുകൊണ്ട് അവന്‍ തന്നെയും പുറത്തുപോകുവാന്‍ ബദ്ധപ്പെട്ടു.
Malayalam Bible POC-ML 2013
പ്രധാനപുരോഹിതനായ അസറിയായും മറ്റു പുരോഹിതന്‍മാരും അവനെ നോക്കി. അതാ, അവന്‍െറ നെറ്റിയില്‍ കുഷ്‌ഠം! അവനെ അവര്‍ ഉടനെ പുറത്താക്കി. കര്‍ത്താവു ശിക്‌ഷിച്ചതിനാല്‍ പുറത്തുപോകാന്‍ അവന്‍ തിടുക്കംകൂട്ടി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പുരോഹിതമുഖ്യനായ അസര്യാവും മറ്റെല്ലാ പുരോഹിതന്മാരും അദ്ദേഹത്തെ നോക്കിയപ്പോൾ, അദ്ദേഹത്തിന്റെ നെറ്റിയിൽ കുഷ്ഠമുള്ളതായിക്കണ്ടു. അവർ അദ്ദേഹത്തെ തിടുക്കത്തിൽ പുറത്താക്കി; യഹോവ തന്നെ ദണ്ഡിപ്പിച്ചിരിക്കുകയാൽ വളരെവേഗത്തിൽ പുറത്തുകടക്കാൻ അദ്ദേഹവും നിർബന്ധിതനായിരുന്നു.