2 Chronicles 26:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ ഉസ്സിയാരാജാവ് മരണംവരെ കുഷ്ഠരോഗിയായി ജീവിച്ചു. സര്‍വേശ്വരന്‍റെ ആലയത്തില്‍നിന്നു പുറത്താക്കപ്പെട്ടിരുന്നതിനാല്‍ ഒരു പ്രത്യേക ഭവനത്തില്‍ അദ്ദേഹം പാര്‍ത്തു. അദ്ദേഹത്തിന്‍റെ പുത്രനായ യോഥാം കൊട്ടാരത്തിന്‍റെ ചുമതല വഹിക്കുകയും ദേശം ഭരിക്കുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ ഉസ്സീയാരാജാവു ജീവപര്യന്തം കുഷ്ഠരോഗിയായിരുന്നു; അവൻ യഹോവയുടെ ആലയത്തിൽനിന്നു ഭ്രഷ്ടനായിരുന്നതിനാൽ ഒരു പ്രത്യേകശാലയിൽ കുഷ്ഠരോഗിയായി താമസിച്ചു. അവന്റെ മകനായ യോഥാം രാജധാനിക്കു മേൽവിചാരകനായി ദേശത്തിലെ ജനത്തിന്നു ന്യായപാലനം ചെയ്തുവന്നു.
Malayalam 1992 MBSI
അങ്ങനെ ഉസ്സീയാരാജാവു ജീവപര്യന്തം കുഷ്ടരോഗിയായിരുന്നു; അവന്‍ യഹോവയുടെ ആലയത്തില്‍നിന്നു ഭ്രഷ്ടനായിരുന്നതിനാല്‍ ഒരു പ്രത്യേകശാലയില്‍ കുഷ്ഠരോഗിയായി താമസിച്ചു. അവന്റെ മകനായ യോഥാം രാജധാനിക്കു മേല്‍വിചാരകനായി ദേശത്തിലെ ജനത്തിന്നു ന്യായപാലനം ചെയ്തുവന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ ഉസ്സീയാരാജാവ് മരണപര്യന്തം കുഷ്ഠരോഗിയായിരുന്നു; അവൻ യഹോവയുടെ ആലയത്തിൽനിന്ന് ഭ്രഷ്ടനായിരുന്നതിനാൽ ഒറ്റപ്പെട്ട ഒരു ഭവനത്തിൽ കുഷ്ഠരോഗിയായി താമസിച്ചു. അവന്റെ മകനായ യോഥാം രാജധാനിക്ക് മേൽവിചാരകനായി ദേശത്തിലെ ജനത്തിന് ന്യായപാലനം ചെയ്തുവന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ ഉസ്സീയാരാജാവ് ജീവപര്യന്തം കുഷ്ഠരോഗിയായിരുന്നു; അവന്‍ യഹോവയുടെ ആലയത്തിൽനിന്നു ഭ്രഷ്ടനായിരുന്നതിനാൽ ഒരു പ്രത്യേകശാലയിൽ കുഷ്ഠരോഗിയായി താമസിച്ചു. അവന്‍റെ മകനായ യോഥാം രാജധാനിക്കു മേൽവിചാരകനായി ദേശത്തിലെ ജനത്തിനു ന്യായപാലനം ചെയ്തുവന്നു.
Malayalam Bible POC-ML 2013
മരിക്കുന്നതുവരെ ഉസിയാരാജാവു കുഷ്‌ഠരോഗിയായിക്കഴിഞ്ഞു. കുഷ്‌ഠരോഗി എന്ന നിലയില്‍ ദേവാലയത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ട്‌ അവന്‍ ഒരു പ്രത്യേക വസതിയില്‍ കഴിഞ്ഞു. മകന്‍ യോഥാം കൊട്ടാരത്തിന്‍െറ ചുമതല ഏറ്റെടുത്തു ജനത്തെ ഭരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മരണപര്യന്തം ഉസ്സീയാവു കുഷ്ഠരോഗിയായിരുന്നു. യഹോവയുടെ മന്ദിരത്തിൽനിന്നു പുറത്താക്കപ്പെട്ട്, കുഷ്ഠരോഗിയായ അദ്ദേഹം ഒരു പ്രത്യേക ഭവനത്തിൽ താമസിച്ചു. അദ്ദേഹത്തിന്റെ മകനായ യോഥാം കൊട്ടാരത്തിന്റെ ചുമതലയേറ്റു; അദ്ദേഹമായിരുന്നു ദേശത്തു ഭരണംനടത്തിയിരുന്നത്.