2 Chronicles 28:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് ഞാന്‍ പറയുന്നതു ശ്രദ്ധിക്കുക. നിങ്ങള്‍ ബന്ധനസ്ഥരാക്കിക്കൊണ്ടുവന്ന നിങ്ങളുടെ ചാര്‍ച്ചക്കാരെ വിട്ടയയ്‍ക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍ അവിടുത്തെ ഉഗ്രകോപം നിങ്ങളുടെമേല്‍ പതിക്കും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ ഞാൻ പറയുന്നതു കേൾപ്പിൻ; നിങ്ങളുടെ സഹോദരന്മാരിൽനിന്നു നിങ്ങൾ പിടിച്ചു കൊണ്ടുവന്ന ബദ്ധന്മാരെ വിട്ടയപ്പിൻ; അല്ലെങ്കിൽ യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ ഇരിക്കും.
Malayalam 1992 MBSI
ആകയാല്‍ ഞാന്‍ പറയുന്നതു കേള്‍പ്പിന്‍; നിങ്ങളുടെ സഹോദരന്മാരില്‍നിന്നു നിങ്ങള്‍ പിടിച്ചു കൊണ്ടുവന്ന ബദ്ധന്മാരെ വിട്ടയപ്പിന്‍; അല്ലെങ്കില്‍ യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേല്‍ ഇരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ ഞാൻ പറയുന്നത് കേട്ട്, നിങ്ങളുടെ സഹോദരന്മാരിൽനിന്ന് നിങ്ങൾ പിടിച്ചു കൊണ്ടുവന്ന തടവുകാരെ വിട്ടയക്കുക; അല്ലെങ്കിൽ യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ ഇരിയ്ക്കും.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാൽ ഞാന്‍ പറയുന്നതു കേള്‍പ്പിന്‍; നിങ്ങളുടെ സഹോദരന്മാരിൽനിന്നു നിങ്ങള്‍ പിടിച്ചുകൊണ്ടുവന്ന ബദ്ധന്മാരെ വിട്ടയയ്പിന്‍; അല്ലെങ്കിൽ യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ ഇരിക്കും.
Malayalam Bible POC-ML 2013
ഞാന്‍ പറയുന്നതു കേള്‍ക്കുക. തടവുകാരായി നിങ്ങള്‍ കൊണ്ടുവന്ന ഈ സഹോദരരെ വിട്ടയയ്‌ക്കുക. കര്‍ത്താവിന്‍െറ ഉഗ്രകോപം ഇതാ നിങ്ങളുടെമേല്‍ പതിക്കാന്‍ പോകുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇപ്പോൾ, ഞാൻ പറയുന്നതു ശ്രദ്ധിക്കുക! നിങ്ങളുടെ സഹോദരവർഗത്തിൽനിന്നു നിങ്ങൾ പിടിച്ച തടവുകാരെ തിരിച്ചയയ്ക്കുക! അല്ലെങ്കിൽ യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ ഇരിക്കും.”