2 Chronicles 29:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ തങ്ങളുടെ സഹോദരന്മാരെയെല്ലാം വിളിച്ചുകൂട്ടി തങ്ങളെത്തന്നെ ശുദ്ധീകരിച്ചു. സര്‍വേശ്വരന്‍ അരുളിച്ചെയ്ത പ്രകാരവും രാജാവ് കല്പിച്ചതുപോലെയും സര്‍വേശ്വരമന്ദിരം വെടിപ്പാക്കാന്‍ അവര്‍ ഉള്ളില്‍ കടന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തങ്ങളുടെ സഹോദരന്മാരെ ഒന്നിച്ചു കൂട്ടി തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു യഹോവയുടെ വചനപ്രകാരം രാജാവിന്റെ കല്പന അനുസരിച്ചു യഹോവയുടെ ആലയത്തെ വെടിപ്പാക്കുവാൻ വന്നു.
Malayalam 1992 MBSI
തങ്ങളുടെ സഹോദരന്മാരെ ഒന്നിച്ചു കൂട്ടി തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു യഹോവയുടെ വചനപ്രകാരം രാജാവിന്റെ കല്പന അനുസരിച്ചു യഹോവയുടെ ആലയത്തെ വെടിപ്പാക്കുവാന്‍ വന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തങ്ങളുടെ സഹോദരന്മാരെ ഒന്നിച്ചു കൂട്ടി തങ്ങളെത്തന്നെ വിശുദ്ധീകരിച്ച് യഹോവയുടെ വചനപ്രകാരം രാജാവിന്റെ കല്പന അനുസരിച്ച് യഹോവയുടെ ആലയം വെടിപ്പാക്കുവാൻ വന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തങ്ങളുടെ സഹോദരന്മാരെ ഒന്നിച്ചുകൂട്ടി തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു യഹോവയുടെ വചനപ്രകാരം രാജാവിന്‍റെ കല്പന അനുസരിച്ച് യഹോവയുടെ ആലയത്തെ വെടിപ്പാക്കുവാന്‍ വന്നു.
Malayalam Bible POC-ML 2013
എല്ലാ സഹോദരരെയും വിളിച്ചുകൂട്ടി തങ്ങളെത്തന്നെ ശുദ്‌ധീകരിച്ചു. കര്‍ത്താവ്‌ അരുളിച്ചെയ്‌തതനുസരിച്ച്‌, രാജാവു കല്‍പി ച്ചതിന്‍പ്രകാരം കര്‍ത്താവിന്‍െറ ആലയം വിശുദ്‌ധീകരിക്കാന്‍ അവര്‍ അകത്തുകടന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ ലേവ്യരായ തങ്ങളുടെ സഹോദരങ്ങളെ കൂട്ടിവരുത്തി തന്നെത്താൻ ശുദ്ധീകരിച്ചു. അതിനുശേഷം രാജകൽപ്പന മാനിച്ച്, യഹോവയുടെ കൽപ്പനകൾ അനുസരിച്ചുതന്നെ, ദൈവാലയം ശുദ്ധീകരിക്കാൻ തുടങ്ങി.