2 Chronicles 29:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരമന്ദിരത്തിന്‍റെ ഉള്‍ഭാഗം വെടിപ്പാക്കാന്‍ പുരോഹിതന്മാരും അകത്തു പ്രവേശിച്ചു. അവര്‍ സര്‍വേശ്വരന്‍റെ ആലയത്തില്‍ കണ്ട മാലിന്യങ്ങളെല്ലാം പുറത്ത് ദേവാലയാങ്കണത്തില്‍ കൊണ്ടുവന്നു. ലേവ്യര്‍ അവ വാങ്ങി കിദ്രോന്‍ അരുവിയിലേക്കു കൊണ്ടുപോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പുരോഹിതന്മാർ യഹോവയുടെ ആലയത്തിന്റെ അകം വെടിപ്പാക്കുവാൻ അതിൽ കടന്നു യഹോവയുടെ ആലയത്തിൽ കണ്ട മലിനതയൊക്കെയും പുറത്തു യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ കൊണ്ടുവന്നു; ലേവ്യർ അതു കൊണ്ടു പോയി കിദ്രോൻ തോട്ടിൽ ഇട്ടുകളഞ്ഞു.
Malayalam 1992 MBSI
പുരോഹിതന്മാര്‍ യഹോവയുടെ ആലയത്തിന്റെ അകം വെടിപ്പാക്കുവാന്‍ അതില്‍ കടന്നു യഹോവയുടെ ആലയത്തില്‍ കണ്ട മലിനതയൊക്കെയും പുറത്തു യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തില്‍ കൊണ്ടുവന്നു; ലേവ്യര്‍ അതു കൊണ്ടു പോയി കിദ്രോന്‍ തോട്ടില്‍ ഇട്ടുകളഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പുരോഹിതന്മാർ യഹോവയുടെ ആലയത്തിന്റെ അകം വെടിപ്പാക്കുവാൻ അതിൽ കടന്നു; ആലയത്തിൽ കണ്ട മാലിന്യമെല്ലാം പുറത്ത്, യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ കൊണ്ടുവന്നു; ലേവ്യർ അത് കൊണ്ടു പോയി കിദ്രോൻ തോട്ടിൽ ഇട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പുരോഹിതന്മാര്‍ യഹോവയുടെ ആലയത്തിന്റെ അകം വെടിപ്പാക്കുവാന്‍ അതിൽ കടന്നു യഹോവയുടെ ആലയത്തിൽ കണ്ട മലിനതയൊക്കെയും പുറത്ത് യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ കൊണ്ടുവന്നു; ലേവ്യര്‍ അതു കൊണ്ടുപോയി കിദ്രോന്‍തോട്ടിൽ ഇട്ടുകളഞ്ഞു.
Malayalam Bible POC-ML 2013
കര്‍ത്താവിന്‍െറ ആലയത്തിന്‍െറ അന്തര്‍ഭാഗം ശുദ്‌ധീകരിക്കാനായി പുരോഹിതന്‍മാര്‍ അങ്ങോട്ടു ചെന്നു; അവിടെ കണ്ട മാലിന്യങ്ങളെല്ലാം അങ്കണത്തിലേക്കു കൊണ്ടുവന്നു. ലേവ്യര്‍ അതു കിദ്രാണ്‍ അരുവിയിലേക്കു കൊണ്ടുപോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവയുടെ ആലയത്തിന്റെ അന്തർഭാഗം ശുദ്ധീകരിക്കാനായി പുരോഹിതന്മാർ അകത്തുകടന്നു. അവിടെക്കണ്ട മാലിന്യമെല്ലാം അവർ പുറത്ത് അങ്കണത്തിൽ കൊണ്ടുവന്നു. ലേവ്യർ അവയെടുത്ത് ദൂരെ കിദ്രോൻതോട്ടിൽ ഇട്ടുകളഞ്ഞു.