2 Chronicles 29:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒന്നാം മാസം ഒന്നാം ദിവസം അവര്‍ ശുദ്ധീകരണം ആരംഭിച്ച് എട്ടാം ദിവസം ദേവാലയ പൂമുഖത്തെത്തി. തുടര്‍ന്ന് എട്ടു ദിവസം കൊണ്ടു സര്‍വേശ്വരന്‍റെ ആലയം ശുദ്ധീകരിച്ചു; ഒന്നാം മാസം പതിനാറാം ദിവസം അവര്‍ ശുദ്ധീകരണം പൂര്‍ത്തിയാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒന്നാം മാസം ഒന്നാം തിയ്യതി അവർ വിശുദ്ധീകരിപ്പാൻ തുടങ്ങി; എട്ടാം തിയ്യതി അവർ യഹോവയുടെ മണ്ഡപത്തിങ്കൽ എത്തി; ഇങ്ങനെ അവർ എട്ടുദിവസംകൊണ്ടു യഹോവയുടെ ആലയം വിശുദ്ധീകരിച്ചു; ഒന്നാം മാസം പതിനാറാം തിയ്യതി തീർത്തു,
Malayalam 1992 MBSI
ഒന്നാം മാസം ഒന്നാം തിയ്യതി അവര്‍ വിശുദ്ധീകരിപ്പാന്‍ തുടങ്ങി; എട്ടാം തിയ്യതി അവര്‍ യഹോവയുടെ മണ്ഡപത്തിങ്കല്‍ എത്തി; ഇങ്ങനെ അവര്‍ എട്ടുദിവസംകൊണ്ടു യഹോവയുടെ ആലയം വിശുദ്ധീകരിച്ചു; ഒന്നാം മാസം പതിനാറാം തിയ്യതി തീര്‍ത്തു,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒന്നാം മാസം ഒന്നാം തീയതി, അവർ വിശുദ്ധീകരിപ്പാൻ തുടങ്ങി; എട്ടാം തീയതി അവർ യഹോവയുടെ മണ്ഡപത്തിൽ എത്തി; ഇങ്ങനെ അവർ എട്ടു ദിവസംകൊണ്ട് യഹോവയുടെ ആലയം വിശുദ്ധീകരിച്ചു; ഒന്നാം മാസം പതിനാറാം തീയതി വേല തീർത്തു,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒന്നാം മാസം ഒന്നാം തീയതി അവര്‍ വിശുദ്ധീകരിപ്പാന്‍ തുടങ്ങി; എട്ടാം തീയതി അവര്‍ യഹോവയുടെ മണ്ഡപത്തിങ്കൽ എത്തി; ഇങ്ങനെ അവര്‍ എട്ടു ദിവസംകൊണ്ട് യഹോവയുടെ ആലയം വിശുദ്ധീകരിച്ചു; ഒന്നാം മാസം പതിനാറാം തീയതി തീര്‍ത്തു.
Malayalam Bible POC-ML 2013
ഒന്നാംമാസം ഒന്നാംദിവസം ഈ ശുദ്‌ധീകരണം തുടങ്ങി. എട്ടാംദിവസം ദേവാലയപൂമുഖത്തെത്തി. തുടര്‍ന്ന് എട്ടുദിവസം അവര്‍ കര്‍ത്താവിന്‍െറ ആലയം ശുദ്‌ധീകരിച്ചു. ഒന്നാംമാസം പതിനാറാംദിവസം ശുദ്‌ധീകരണം പൂര്‍ത്തിയായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒന്നാംമാസത്തിലെ ഒന്നാംതീയതി അവർ ശുദ്ധീകരണകർമം തുടങ്ങി. ഒന്നാംമാസം എട്ടാംതീയതി അവർ യഹോവയുടെ ആലയത്തിന്റെ പൂമുഖത്തിലെത്തി. അവർ എട്ടുദിവസംകൂടി യഹോവയുടെ ആലയത്തിന്റെ ശുദ്ധീകരണം നടത്തി. അങ്ങനെ ഒന്നാംമാസത്തിന്റെ പതിനാറാംതീയതി അവർ യഹോവയുടെ ആലയത്തിന്റെ ശുദ്ധീകരണം പൂർത്തിയാക്കി.