2 Chronicles 29:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദുരാജാവും രാജാവിന്‍റെ പ്രവാചകന്മാരായ ഗാദും നാഥാനും നിര്‍ദ്ദേശിച്ചിട്ടുള്ളതുപോലെ ലേവ്യരെ ഇലത്താളം, വീണ, കിന്നരം എന്നിവയുമായി സര്‍വേശ്വരന്‍റെ ആലയത്തില്‍ നിര്‍ത്തി. അങ്ങനെ ചെയ്യാന്‍ പ്രവാചകരിലൂടെ സര്‍വേശ്വരന്‍ കല്പിച്ചിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ദാവീദിന്റെയും രാജാവിന്റെ ദർശകനായ ഗാദിന്റെയും നാഥാൻപ്രവാചകന്റെയും കല്പനപ്രകാരം ലേവ്യരെ കൈത്താളങ്ങളോടും വീണകളോടും കിന്നരങ്ങളോടും കൂടെ യഹോവയുടെ ആലയത്തിൽ നിർത്തി; അങ്ങനെ പ്രവാചകന്മാർമുഖാന്തരം യഹോവ കല്പിച്ചിരുന്നു.
Malayalam 1992 MBSI
അവന്‍ ദാവീദിന്റെയും രാജാവിന്റെ ദര്‍ശകനായ ഗാദിന്റെയും നാഥാന്‍ പ്രവാചകന്റെയും കല്പനപ്രകാരം ലേവ്യരെ കൈത്താളങ്ങളോടും വീണകളോടും കിന്നരങ്ങളോടും കൂടെ യഹോവയുടെ ആലയത്തില്‍ നിര്‍ത്തി; അങ്ങനെ പ്രവാചകന്മാര്‍മുഖാന്തരം യഹോവ കല്പിച്ചിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ദാവീദിന്റെയും രാജാവിന്റെ ദർശകനായ ഗാദിന്റെയും നാഥാൻപ്രവാചകന്റെയും കല്പനപ്രകാരം ലേവ്യരെ കൈത്താളങ്ങളോടും വീണകളോടും കിന്നരങ്ങളോടും കൂടെ യഹോവയുടെ ആലയത്തിൽ നിർത്തി; അങ്ങനെ പ്രവാചകന്മാർമുഖാന്തരം യഹോവ കല്പിച്ചിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ദാവീദിന്‍റെയും രാജാവിന്‍റെ ദര്‍ശകനായ ഗാദിന്‍റെയും നാഥാന്‍പ്രവാചകന്‍റെയും കല്പനപ്രകാരം ലേവ്യരെ കൈത്താളങ്ങളോടും വീണകളോടും കിന്നരങ്ങളോടുംകൂടെ യഹോവയുടെ ആലയത്തിൽ നിര്‍ത്തി; അങ്ങനെ പ്രവാചകന്മാര്‍ മുഖാന്തരം യഹോവ കല്പിച്ചിരുന്നു.
Malayalam Bible POC-ML 2013
ദാവീദിന്‍െറയും രാജാവിന്‍െറ ദീര്‍ഘദര്‍ശിയായ ഗാദിന്‍െറയും പ്രവാച കനായ നാഥാന്‍െറയും കല്‍പനയനുസരിച്ച്‌ കൈത്താളം, വീണ, കിന്നരം എന്നിവയോടുകൂടി ലേവ്യരെ കര്‍ത്താവിന്‍െറ ആലയത്തില്‍ അവന്‍ നിയോഗിച്ചു. കല്‍പന പ്രവാചകന്‍മാരിലൂടെ കര്‍ത്താവു നല്‍കിയിരുന്നതാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദാവീദിന്റെയും രാജാവിന്റെ ദർശകനായ ഗാദിന്റെയും നാഥാൻ പ്രവാചകന്റെയും കൽപ്പനപ്രകാരം അദ്ദേഹം ലേവ്യരെ ഇലത്താളങ്ങളോടും വീണകളോടും കിന്നരങ്ങളോടുംകൂടി യഹോവയുടെ ആലയത്തിൽ നിർത്തി. തന്റെ പ്രവാചകന്മാർമുഖേന യഹോവ നൽകിയിരുന്ന കൽപ്പനയും അതുതന്നെയായിരുന്നു.