2 Chronicles 29:35 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ധാരാളം ഹോമയാഗങ്ങള്‍ക്കു പുറമേ സമാധാനയാഗങ്ങള്‍ക്കുള്ള മേദസ്സും ഹോമയാഗങ്ങള്‍ക്കുള്ള പാനീയബലികളും നിവേദിക്കപ്പെട്ടു. അങ്ങനെ സര്‍വേശ്വരന്‍റെ ആലയത്തിലെ ആരാധന പുനഃസ്ഥാപിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹോമയാഗങ്ങൾ സമാധാനയാഗങ്ങൾക്കുള്ള മേദസ്സിനോടും ഹോമയാഗങ്ങൾക്കുള്ള പാനീയയാഗങ്ങളോടും കൂടെ അനവധി ആയിരുന്നു. ഇങ്ങനെ യഹോവയുടെ ആലയത്തിലെ ആരാധന യഥാസ്ഥാനത്തായി.
Malayalam 1992 MBSI
ഹോമയാഗങ്ങള്‍ സമാധാനയാഗങ്ങള്‍ക്കുള്ള മേദസ്സിനോടും ഹോമയാഗങ്ങള്‍ക്കുള്ള പാനീയയാഗങ്ങളോടും കൂടെ അനവധി ആയിരുന്നു. ഇങ്ങനെ യഹോവയുടെ ആലയത്തിലെ ആരാധന യഥാസ്ഥാനത്തായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹോമയാഗങ്ങൾ, സമാധാനയാഗങ്ങൾക്കുള്ള മേദസ്സിനോടും ഹോമയാഗങ്ങൾക്കുള്ള പാനീയയാഗങ്ങളോടും കൂടെ അനവധി ആയിരുന്നു. ഇങ്ങനെ യഹോവയുടെ ആലയത്തിലെ ആരാധന യഥാസ്ഥാനത്തായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹോമയാഗങ്ങള്‍ സമാധാനയാഗങ്ങള്‍ക്കുള്ള മേദസ്സിനോടും ഹോമയാഗങ്ങള്‍ക്കുള്ള പാനീയയാഗങ്ങളോടുംകൂടെ അനവധിയായിരുന്നു. ഇങ്ങനെ യഹോവയുടെ ആലയത്തിലെ ആരാധന യഥാസ്ഥാനത്തായി.
Malayalam Bible POC-ML 2013
നിരവധി ദഹനബലികള്‍ക്കു പുറമേസമാധാന ബലിക്കുള്ള മേദസ്‌സും പാനീയബലികളും അര്‍പ്പിക്കപ്പെട്ടു. അങ്ങനെ കര്‍ത്താവിന്‍െറ ആലയത്തിലെ ആരാധന പുനഃസ്‌ഥാപിക്കപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹോമയാഗം അതീവ സമൃദ്ധമായിരുന്നു; സമാധാനയാഗങ്ങൾക്കുള്ള മേദസ്സും ഹോമയാഗത്തോടൊപ്പമുള്ള പാനീയയാഗങ്ങളും അങ്ങനെതന്നെ. അങ്ങനെ യഹോവയുടെ ആലയത്തിലെ ശുശ്രൂഷ പുനഃസ്ഥാപിക്കപ്പെട്ടു.